Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങള്‍ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ അധിക്യതരില്‍ നിന്നും റിപ്പോര്‍ട്ട് തേടി.

Readers Comment

Add a Comment