Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th April, 2024
  • Moderate Rain
27.82°C27.82°C
  • Humidity: 91 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരേയുള്ള പ്രതിരോധ വാക്‌സിന്റെ നിര്‍മാണം 2023-ല്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി. 'സെര്‍വാവാക്' എന്ന പേരിലാകും വാക്‌സിന്‍ വിപണിയിലെത്തുക. അടുത്തവര്‍ഷം ആദ്യമാസം ഇന്ത്യയില്‍ ലഭ്യമാകുമെങ്കിലും കയറ്റുമതിക്കായി 2024 വരെ കാത്തിരിക്കണമെന്നും എസ്.ഐ.ഐ.യുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അദാര്‍ പുനാവാല അറിയിച്ചു.

കയറ്റുമതിക്കാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. യൂണിസെഫ് വഴി എച്ച്.പി.വി. വാക്‌സിന്റെ അഭാവമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാകും ഇന്ത്യന്‍നിര്‍മിത വാക്‌സിനുകള്‍ കയറ്റി അയക്കുക. ആദ്യഘട്ടത്തില്‍ 70 ദശലക്ഷം ഡോസാണ് നിര്‍മിക്കുക. തുടര്‍ന്ന് പ്രതിവര്‍ഷം 150 മുതല്‍ 200 വരെ ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കും.

Readers Comment

Add a Comment