Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:45 am
  • 30th April, 2024
  • Light Rain
27.82°C27.82°C
  • Humidity: 91 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ബാധിച്ച വയോധികരില്‍ മറവിരോഗം കൂടുന്നുവെന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. അല്‍ഷൈമേഴ്‌സ് ഡിസീസ് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷം വയോധികരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചാണ് പഠനത്തിലെത്തിയത്. 2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയില്‍ ചികിത്സയില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗം കോവിഡ് ബാധിച്ചവരും മറുവിഭാഗം അല്ലാത്തവരുമായിരുന്നു. നേരത്തെ അല്‍ഷൈമേഴ്‌സ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു.

രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികരില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് മറവിരോഗം കൂടുന്നതായി കണ്ടെത്തിയത്. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എണ്‍പത്തിയഞ്ചിനു മുകളിലുള്ള സ്ത്രീകളില്‍ ഇക്കാലയളവില്‍ മറവിരോഗം കൂടിയിട്ടുണ്ട്. പ്രായമായവരില്‍ മറവിരോഗം ബാധിച്ചിരുന്നതിന്റെ തോത് 0.35 ശതമാനം ആയിരുന്നിടത്ത് കോവിഡിനു പിന്നാലെയുള്ള ഒരുവര്‍ഷം കൊണ്ട് 0.68 ആയി മാറിയെന്നാണ് കണ്ടെത്തല്‍. മുമ്പുണ്ടായ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ഇതില്‍ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

Readers Comment

Add a Comment