Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തില്‍ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാര്‍ത്ഥി. മറ്റൊരാള്‍ തൈക്കാട് കേന്ദ്രത്തില്‍ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി.

പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കരകുളം സ്വദേശി പ്രത്യേക മുറിയില്‍ ഒറ്റക്കാണ് പരീക്ഷ എഴുതാന്‍ ഇരുന്നത്. അതേസമയം, പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മാത്രം ഇന്നലെ കൊവിഡ് ബാധിച്ചത് 182 പേര്‍ക്കാണ്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

Readers Comment

Add a Comment