Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,26,14,260 ആയി.

വെള്ളിയാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 5,357 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 5,61,980 ആയി ഉയര്‍ന്നു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അമേരിക്കയില്‍ രോഗിള്‍ 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,000 ത്തിലേറേ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,300 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 70,000 കടന്നു. ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു.

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു.റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു.

ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്.

Readers Comment

Add a Comment