Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കും മരുന്നുകള്‍ക്കും കൊള്ളനിരക്ക്. കൊവിഡ് അനിയന്ത്രിതമായി തുടരുന്ന സാചര്യത്തിലാണ് മരുന്ന കമ്പനികളുടേതാണ് ഈ തീകൊള്ള.

കേരളത്തില്‍ നിലവില്‍ അതതു രോഗലക്ഷണത്തിനുള്ള മരുന്നുകളും ചില ആന്റിവൈറല്‍ മരുന്നുകളുമാണ് നല്‍കുന്നത്. ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രിയിലുമായതിനാല്‍ ജനങ്ങള്‍ക്ക് തീക്കൊള്ളയോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സ്ഥിതി രൂക്ഷമായ നഗരങ്ങളില്‍ സ്ഥിതി അങ്ങനെയല്ല. ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്ത പല മരുന്നുകളും നിലവില്‍ ആശുപത്രികളില്‍  ഉപയോഗിക്കുന്നുണ്ട്. 

എബോളയ്‌ക്കെതിരെ ഉപയോഗിക്കുന്ന റെംഡെസവര്‍ കൊവിഡ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഉപയോഗിക്കാവുന്നതാണ്. ആശുപത്രിവാസം കുറയ്ക്കാമെന്നത് മാത്രമാണ് നേട്ടം. ഫാവിപിരാവിറും ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ രോഗത്തിന്റെ ആരംഭഘട്ടത്തിലാണ് ഉപയോഗിക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടി ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്ന ടോസിലിസുമാബും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ഡെക്‌സാമെത്തസോണ്‍, മീഥേല്‍ പ്രഡ്‌നിസലോണും ഉപയോഗത്തിലുണ്ട്.

കൂട്ടത്തില്‍ റെംഡെസിവര്‍ നിര്‍മാണത്തിനും വിതരണത്തിനും രണ്ട് കമ്പനികളാണ് ഉള്ളത്. ഹൈദരാബാദിലെ ഹെറിറ്റോയും സിപ്ലയ്ക്കും. ഹെറിറ്റോ ഒരു ഡോസിന് 5,400 രൂപയാണ് വില. സിപ്ല 5000ല്‍ താഴെ വിലയ്ക്ക് മരുന്ന് വിപണിയിലെത്തിക്കുമെന്ന് പറഞ്ഞെങ്കിലും എത്തിയിട്ടില്ല. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഫാവിപിരാവിനും നല്ല വിലയാണ്. ഒരു ഗുളികയ്ക്ക് 103 രൂപയാണ് വില. നിര്‍ദേശിച്ചിരിക്കുന്ന ഡോസ് ്‌നുസരിച്ച് 15 ദിവസത്തേക്ക് 130 ഗുളിക വേണം. അതായത് 13,390 രൂപ.

കൂട്ടത്തില്‍ വിലക്കുറവ് ഹൈഡ്രോക്‌സി ക്ലോറോക്വീനിനാണ്. പത്തുഗുളികള്‍ക്ക് 68 രൂപയാണ് വില. ഡെക്‌സമെത്തസോണിനും വിലക്കുറവുണ്ട്. 10 രൂപയാണ് ഒരു ഇഞ്ചക്ഷന്റെ ചെലവ്.

Readers Comment

Add a Comment