Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


 രാജ്യത്ത് പതഞ്ജലിയുടെ ആയുര്‍വേദിക് മരുന്നായ കൊറോണിന്‍ ലഭ്യമാണെന്ന് ബാബാ രാംദേവ്. കൊറോണിന്‍ കിറ്റിന് യാതൊരു നിയന്ത്രണവും നിലവിലില്ല. ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കൊറോണില്‍ കൊവിഡിന് എതിരായ മരുന്നാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും ബാബ രാം ദേവ് വിശദീകരിച്ചു.


''മരുന്നിന്റെ പേരില്‍ ആയുഷ് മന്ത്രാലയവുമായി യാതൊരു പ്രശ്നവും നിലവിലില്ല. ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മരുന്നിന്റെ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. മരുന്ന് വില്‍ക്കാനുള്ള അനുമതി നല്‍കിയ ആയുഷ് മന്ത്രാലയത്തിനും നരേന്ദ്ര മോദി സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു''. പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണങ്ങള്‍ പതഞ്ജലി പൂര്‍ത്തിയാക്കിയെന്നും ബാബാ രാംദേവ് വ്യക്തമാക്കി.

 

 

Readers Comment

Add a Comment