Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:27 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗത്തിനുള്ള മരുന്നെന്ന വ്യാജേന യോഗ ഗുരു രാംദേവിന്റെ നേതൃത്വത്തില്‍ പതഞ്ജലി പുറത്തിറക്കിയ 'കൊറോണില്‍' എന്ന ആയുര്‍വേദമരുന്നിന് കോവിഡിന്റെ മരുന്നെന്ന പേരില്‍ വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെക്കുറിച്ച്‌ മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മരുന്നിന്റെ പാക്കേജിലോ ലേബലിലോ പോലും കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ആയുഷ് മന്ത്രാലയം ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ മരുന്നിന്റെ പരസ്യങ്ങളും പ്രചരണങ്ങളും നടത്താന്‍ പാടുള്ളൂ. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നായാണ് കോറോണിലിന് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസന്‍സും നല്‍കിയിട്ടുള്ളത്.

കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയതായി ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചുു. വൈറസിന്റെ ചിത്രംപോലും മരുന്നിന്റെ ലേബലില്‍ നല്‍കിയിട്ടില്ലെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. എന്നാല്‍ കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉണ്ടെന്ന് പതഞ്ജലിയുടെ നിര്‍മാണശാലയില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ലേബലിലെ ചിത്രം പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Readers Comment

Add a Comment