Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഇന്ന് ജൂലായ് 1. ഇന്ത്യ ഡോക്ടേഴ്‌സ് ഡേ ആയി ആഘോഷിക്കുന്ന ദിനം. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഇന്ത്യയില്‍ ഏറ്റവും പ്രശസ്ത ഫിസിഷ്യനുമായ ഡോക്ടര്‍ ബിധന്‍ ചന്ദ്ര റോയിക്കുള്ള ബഹുമാന സൂചകമായാണ് ജൂലായ് 1 ഡോക്ടേഴ്‌സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത്.

ഓരോ രാജ്യങ്ങളും വിവിധ ദിവസങ്ങളിലായാണ് ഡോക്ടേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ 1991ലാണ് ജൂലായ് ഒന്നിന് ആഘോഷിക്കാമെന്ന് തീരുമാനിക്കുന്നത്. ബി.സി റോയ് 1882ലാണ് ജനിക്കുന്നത്. മരണം 1962ലും. എഫ്.ആര്‍.സിഎസ് ഡിഗ്രിയും എം.ആര്‍.സി.പി ഡിഗ്രിയും എടുത്തിട്ടുള്ള ചരിത്രത്തിലെ ചുരുക്കം ചിലരില്‍ ഒരാളാണ് ബി.സി റോയ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിക്കുകയുണ്ടായി.

ഡോക്ടര്‍മാരുടെ ജീവിതത്തിന്റെ നിലവാരവും പൊതുസമൂഹത്തില്‍ അവര്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് ബഹുമാനവും ഉറപ്പാക്കലാണ് ഡോക്ടേഴ്‌സ് ഡേയുടെ ഉദ്ദേശ്യം.

ഡോക്ടര്‍മാര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഡോക്ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രസക്തിയുണ്ട്. മാലാഖയെന്ന് നഴ്‌സുമാരെ വാഴ്ത്തുമ്പോള്‍ ബോധപൂര്‍വം നാം ഡോക്ടര്‍മാരെ മറക്കുന്നു. 

കൊവിഡ് കാലത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടരാണ് ഡോക്ടര്‍. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിരവധി ഡോക്ടര്‍ സ്വന്തം ആരോഗ്യം പരിഗണിക്കാതെ പണിയെടുക്കുന്നണ്ട്. കൊവിഡ് ബാധിച്ച് നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പാവപ്പെട്ടവരുടെ ഡോക്ടര്‍, മധ്യപ്രദേശില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എന്നിവ ഉദാഹരണം. അടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സൗജന്യ സേവനവും അവര്‍ക്ക് വേണ്ട ഭക്ഷണവുമായി ചെന്നെത്താറുള്ള നാരായണന്‍ ഡോക്ടര്‍. ആ കാരുണ്യത്തിന്റെ ലിസ്റ്റ് ഇനിയും നീളും.

 

 

Readers Comment

Add a Comment