Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:59 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പൂര്‍ണമായും മാറ്റുന്ന മരുന്ന് കണ്ടുപിടിച്ചെന്ന പ്രഖ്യാപനം വിവാദമായി ദിവസങ്ങള്‍ക്ക് ശേഷം മലക്കം മറിഞ്ഞ് ബാബാ രാംദേവിന്റെ പതഞ്ജലി. തങ്ങള്‍ അത്തരത്തില്‍ ഒരു മരുന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ പുതിയ വാദം. കൊവിഡ് മരുന്നെന്ന പേരില്‍ പതഞ്ജലി വിപണിയിലെത്തിക്കുന്ന പുതിയ ഉത്പന്നത്തിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാരടക്കം നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനിയുടെ ചുവടുമാറ്റം.

ഏഴു ദിവസത്തിനകം കൊവിഡ് പൂര്‍ണമായി ഭേദപ്പെടുത്തുമെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. കൊറോണ വൈറസിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ആയുര്‍വേദ മരുന്നാണെന്നും മരുന്നിന്റെ ഫലപ്രാപ്തി ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ വേണ്ടത്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്ന് രോഗികളില്‍ പരീക്ഷിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ കമ്പനിയ്‌ക്കെതിരെ ആയുഷ് മന്ത്രാലയം വിശദീകരണം തേടുകയും സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനിയുടെ മലക്കം മറിച്ചില്‍.

വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് മറുപടിയായാണ് പതഞ്ജലി സിഇഓ ആചാര്യ ബാലകൃഷ്ണയുടെ പുതിയ വിശദീകരണത്തിലാണ് കൊറോണ കിറ്റ് എന്ന പേരില്‍ മരുന്ന് പുറത്തിറക്കിയിട്ടില്ലെന്ന്  മറുപടി നല്‍കിയത്. ഈ പേരില്‍ ഒരുത്പന്നവുംവിറ്റിട്ടില്ലെന്നും ഇത് കൊറോണ വൈറസിനുള്ള മരുന്നാണെന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു.

തങ്ങള്‍ പുതിയ ഉത്പന്നങ്ങള്‍ പാക്കറ്റില്‍ നിറച്ചതല്ലാതെ വിറ്റിട്ടില്ലെന്നും മരുന്നുപരീക്ഷണം വിജയിച്ച വിവരം മാധ്യമങ്ങളെ അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും ആചാര്യ ബാലകൃഷ്ണ വിശദീകരണത്തില്‍ വ്യക്തമാക്കി.

Readers Comment

Add a Comment