Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ചികിത്സയ്ക്ക് ഡെക്‌സാമെത്താസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ മരുന്നിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സിജന്‍ സഹായം നല്‍കുന്ന രോഗികള്‍ക്കും കടുത്ത ആസ്ത്മയുള്ളവര്‍ക്കും മരുന്ന് നല്‍കും. വിലകുറഞ്ഞ മരുന്നായ ഡെക്‌സാമെത്താസോണ്‍ വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്കും ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. 60 വര്‍ഷത്തിലേറെയായി മരുന്ന് വിപണിയിലുണ്ട്. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് വെന്റിലേറ്റര്‍ രോഗികളിലെ മരണനിരക്ക് 35 ശതമാനം കുറയ്ക്കാന്‍ മരുന്നിന് സാധിച്ചെന്ന് കണ്ടെത്തിയത്. അതേസമയം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാവൂയെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

Readers Comment

Add a Comment