Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ഭേദമായി 114 വയസ്സുള്ള വയോധികന്‍. കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എത്യോപ്യന്‍ സ്വദേശിയായ അബ തിലാഹുന്‍. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് മരണസാധ്യത വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ 114 വയസ്സുള്ള അബ രോഗവിമുക്തനായത് ശുഭസൂചകമാണെന്ന് എത്യോപ്യന്‍ ആരോഗ്യവിഭാഗം അറിയിച്ചു. 

രോഗം ഭേദമായ ഇദ്ദേഹം പിന്നീട് വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ പേരക്കുട്ടിയുടെ വീട്ടില്‍ പ്രത്യേക പരിചരണത്തില്‍ കഴിയുകയാണ്. അദ്ദിസ് അബബയില്‍ നടന്ന കോവിഡ് പരിശോധനയ്ക്കിടയിലാണ് അബ പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മികച്ച ചികിത്സ നല്‍കിയെന്നും ഡോക്ടര്‍ ഹിലുഫ് അബാതെ പറഞ്ഞു.

ഒരാഴ്ചയോളം ഓക്‌സിജന്‍ ട്യൂബിന്റെ സഹായത്തിലാണ് അദ്ദേഹം ജീവിച്ചതെന്നും രോഗമുക്തമായത് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും ഡോക്ടര്‍ ഹിലുഫ് കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 5,000 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 81 ജീവനുകള്‍ നഷ്ടപ്പെട്ടു.

Readers Comment

Add a Comment