Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: കടപ്പാക്കട ഡോ. അനൂപ് ഓര്‍ത്തോ കെയറിന്റെ ആഭിമുഖ്യത്തില്‍ വിവിധ അസ്ഥിരോഗങ്ങള്‍, അസ്ഥി വൈകല്യങ്ങള്‍, മുട്ടുകളുടെ തേയ്മാനം, വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24, 25 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ അസ്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള സ്ത്രീ- പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം.

വിട്ടുമാറാത്ത സന്ധിവേദനകള്‍, ആര്‍ത്രൈറ്റിസ്, സ്‌പോണ്‍ഡിലോസിസ്, പാദങ്ങളിലെയും ഉപ്പൂറ്റിയിലെയും വേദന, സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിസ്, സ്‌പോര്‍ട്‌സ് ഇന്‍ജുറികള്‍, അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്ക് സംഭവിക്കുന്ന ക്ഷതം, തോളെല്ലുകളുടെ സ്ഥാനഭ്രംശം, മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, ഈ ശസ്ത്രക്രിയ ആവശ്യമായവര്‍, ജന്മനാലുള്ള അസ്ഥി വൈകല്യങ്ങള്‍, നേരത്തേ നടത്തിയ ശസ്ത്രക്രിയ ശരിയാകാത്തതു മൂലം വേണ്ടിവരുന്ന റിവിഷന്‍ സര്‍ജറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ജറികളും കുറഞ്ഞ ചെലവില്‍ നിര്‍വഹിക്കാനുള്ള സൗകര്യം ക്യാമ്പില്‍ ലഭിക്കും.

പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ നേതൃത്വം വഹിക്കുന്ന ക്യാമ്പില്‍, അസ്ഥികളുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ശസ്ത്രക്രിയള്‍ക്കും മറ്റുമായി നാട്ടിലെത്തിയ വിദേശ മലയാളികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമായ ക്യാമ്പില്‍ ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും അസ്ഥിരോഗ പരിശോധനയായ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റും സൗജന്യമായിരിക്കും. രജിസ്‌ട്രേഷന് 85477 05000, 0474 2764893 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment