Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യ നിലവിൽ കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലല്ലെന്ന് വ്യക്തമാക്കി ഐ സി എം ആർ റിപ്പോർട്ട്. റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ നടപ്പിലാക്കിയ ലോക്ക് ഡൗണും മറ്റ് പ്രതിരോധപ്രവർത്തനങ്ങളും ഗുണം ചെയ്തതായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. റാപിഡ് ടെസ്റ്റുകൾ ഫലപ്രദമായിരുന്നെങ്കിലും സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരു വിഭാഗത്തിന് ഇതിന്റെ ഫലം ലഭിക്കാതെയായി എന്നും ഇന്ത്യയുടെ കോവിഡ് അവലോകനം വ്യക്തമാക്കുന്നുണ്ട്. പരിശോധന, രോഗികളെ കണ്ടെത്തൽ, നിരീക്ഷിക്കൽ, ക്വാറന്റൈൻ ചെയ്യൽ എന്നീ ഘട്ടങ്ങൾ തന്നെയാണ് രോഗഭീതി ഒഴിയുന്നതുവരെ തുടർന്ന് പോകേണ്ടത്. ഈ ഘട്ടങ്ങളാണ് കോവിഡ് രോഗത്തിനെതിരെ ഏറ്റവും ഫലപ്രദമെന്ന് ലോകാരോഗ്യസംഘടന തന്നെ നിർദേശിച്ചതാണ്. ഇന്ത്യയിൽ ഈ ഘട്ടങ്ങളെല്ലാം ഫലപ്രദമായി നടന്നു എന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ജാഗ്രതയിൽ കുറവ് വരുത്താതെ തന്നെ തുടർന്നും ഇന്ത്യ മുന്നോട്ട് പോകണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദേശിച്ചു. 

Readers Comment

Add a Comment