Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോകാരോഗ്യസംഘടനയും തമ്മിലുള്ള ഹൈഡ്രോക്ലോറോക്വിൻ തർക്കം സമവായത്തിലേക്ക് എന്ന് സൂചന. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഹൈഡ്രോക്ലോറോക്വിൻ പരീക്ഷണങ്ങളുമായി ലോകാരോഗ്യസംഘടന മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. മലേറിയയ്ക്കുള്ള ഈ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാകുമോ എന്ന് വിശദമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തും. അത് കണ്ടെത്തുന്നതോടെ ആശയക്കുഴപ്പങ്ങൾക്ക് അറുതി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഹൈഡ്രോക്ലോറോക്വിൻ മരുന്ന് ഉപയോഗിച്ച് കോവിഡ് ചികിത്സ നടത്തിയ ചില രോഗികൾ മരിച്ചതിനെത്തുടർന്നാണ് മുൻപ് സംഘടനയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആശയ സംഘർഷങ്ങൾ രൂക്ഷമായത്. ഇന്ത്യയിൽ നിന്നുൾപ്പെടെ ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാമെന്നും ഈ മരുന്ന് രോഗവ്യാപനത്തോത് കുറയ്ക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം. 

Readers Comment

Add a Comment