Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അവയവ ദാനം നടക്കുമ്പോൾ ശരീര സ്രവങ്ങൾ കൈമാറ്റം ചെയ്യുന്നതിനാൽ ഒരുകൂട്ടം അമേരിക്കക്കാർ ഇപ്പോൾ അവയവദാനം കോവിഡ് മഹാമാരി ഒഴിയുന്നത് വരെ നിർത്തി വെച്ചിരിക്കുകയാണ്. കോവിഡ് സമയത്തുള്ള റിസ്ക്ക് പേടിച്ച് അമേരിക്കയിലെ വൻ നഗരങ്ങളിലെ ആശുപത്രികളിൽ അവയവദാനത്തിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അവയവം ദാനം ചെയ്യാമെന്ന് മുൻപ് സമ്മതിച്ച അവയവ ദാതാക്കൾ പോലും കോവിഡ് പേടിയിൽ പിന്മാറിയതോടെ പുതു ജീവിതം കൊതിച്ച പല രോഗികളും നിരാശയിലായിപ്പോയെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. അമേരിക്കയുടെ ആരോഗ്യരംഗത്തിന്റെ തന്നെ വലിയ ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ് അവയവദാനത്തോടുള്ള ആളുകളുടെ ഈ ഭയം. ഡയാലിസിസ് കൊണ്ടുപോലും ജീവൻ നിലനിർത്താനാകാത്ത വൃക്ക രോഗികളാണ് കോവിഡ് ഭീതി മൂലം ഏറ്റവും അവശതയനുഭവിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒന്ന് ജീവൻ നിലനിർത്താനായി സുമനസുകളുടെ കനിവ് പ്രതീക്ഷിക്കുന്ന നിരവധി രോഗികൾ കോവിഡ് ഭീതി ഒഴിയാൻ ആശുപത്രിയിൽ കാത്തിരിപ്പുണ്ടെന്ന് കണക്കുകൾ പറയുന്നു. 

Readers Comment

Add a Comment