Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓരോ സ്ത്രീക്കും ജന്മസാഫല്യമാണ് സ്വന്തം കുഞ്ഞിന്റെ പിറവി. ഗർഭകാലത്ത് അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷങ്ങളും ഗർഭിണികളുടെ ആശങ്കകളും ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചേക്കും. നിർഭാഗ്യവശാൽ കൊവിഡ് കാലം ഗർഭിണികളിൽ ഏല്പിക്കുന്നത് കടുത്ത മാനസിക സംഘർഷങ്ങളും കുഞ്ഞിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആകുലതകളുമാണ്.

ഗൾഫ് മേഖലയിൽ നിന്ന് ഉൾപ്പെടെ കൊവിഡ് 19 വ്യാപനം രൂക്ഷമായ നിരവധി രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ഗർഭിണികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങളിലും കപ്പലുകളിലുമായി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയതിന്റെ ആശ്വാസത്തിനിടയിലും ഇവരെ ആശങ്കയിലാഴ്ത്തുന്നതാണ്, കുഞ്ഞിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും അപകടസാദ്ധ്യതകളെക്കുറിച്ചുള്ള സംശയങ്ങളും.

കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള ഗർഭിണികൾ എന്തെല്ലാം പരിശോധനകളും മുൻകരുതലുകളും സ്വീകരിക്കണം? ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുമോ? കേരളത്തിലെ പ്രമുഖ ഗവ. മെഡിക്കൽ കോളേജുകളിൽ ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫെസ്സറും, വകുപ്പ് മേധാവിയുമായി  സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ. എ. ഷീലാമണി ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുന്നു. അതിസങ്കീർണ ശസ്ത്രക്രിയാ വിദഗ്ദ്ധ കൂടിയാണ് ഡോ. ഷീലാമണി.

https://www.youtube.com/embed/ThVyr8G3_3k

https://www.facebook.com/i2inews/?modal=admin_todo_tour

Readers Comment

Add a Comment