Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് ലോകാരോഗ്യ സംഘടന. ജാഗ്രത കൈവിട്ടാൽ കോവിഡ് കേസുകൾ കുതിച്ച് ഉയരും, ലോക്ക് ഡൗണിൽ നിന്നുള്ള പരിവർത്തനം ശ്രദ്ധാപൂർവ്വം വേണമെന്നും കോവിഡ് വ്യാപിക്കുന്നത് പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർകോവും ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു.  ലോക്ക്ഡൗൺ നടപടികൾ വളരെ വേഗത്തിൽ എടുത്തുകളഞ്ഞാൽ വൈറസ് വ്യാപനം കുതിച്ചുയരുമെന്ന് മരിയ പറഞ്ഞു .
ഇന്ത്യ , ജർമനി , സ്പെയിൻ , ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ  നീക്കിതുടങ്ങിയിട്ടുണ്ട് . രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് ഡബ്ല്യ എച്ച് ഒയുടെ വിശദീകരണം.

Readers Comment

Add a Comment