Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരീക്ഷണഘട്ടത്തിൽ ഇരിക്കുന്ന കോവിഡ് മരുന്ന് അടിയന്തിരമായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ നിർദേശിച്ച് യു എസ്. അതിവേഗം രോഗമുക്തി നേടാനാകും എന്ന അവകാശവാദത്തോടെ നിർമ്മിച്ച , പരീക്ഷണഘട്ടത്തിൽ മാത്രം എത്തി നിൽക്കുന്ന മരുന്ന് ഉപയോഗിക്കാനാണ് യു എസ് അനുമതി നൽകിയത്.കോവിഡ് രോഗത്തിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികൾക്ക് പുതിയ മരുന്ന് ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ സർക്കാരിന്റേത് അമിത ആത്മവിശ്വാസം ആണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ തലവൻ സ്റ്റീഫൻ ഹാനിന്റെ സമ്മതത്തോടെയാണ് ട്രംപ് മരുന്ന് ഉപയോഗിക്കാൻ അനുവാദം നൽകിയത്. യു എസ് സർക്കാർ ഫണ്ട് നൽകുന്ന പഠന വിഭാഗമാണ്‌ മരുന്ന് നിർമ്മിച്ചത്. 1063 രോഗികളിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് മരുന്ന് നൽകാൻ ആരോഗ്യപ്രവർത്തകരോട് നിർദേശിച്ചതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. മരുന്ന് കഴിച്ച് 11 ദിവസം നിരീക്ഷണത്തിൽ കഴിയാനും യു എസ് സർക്കാർ നിർദേശിച്ചിട്ടുണ്ട്. മരുന്നിന്റെ വിവിധ രോഗികളിലുള്ള പ്രവർത്തനങ്ങൾ പഠന വിധേയമാക്കുന്നതിന് മുൻപാണ് സർക്കാർ നിർദേശം.

Readers Comment

Add a Comment