Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.36°C28.36°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ലോക്ഡൗണിനുശേഷം വിപണിയിലിറക്കുന്ന പുതിയ ഫോണുകളിൽ കോവിഡ് ലക്ഷണങ്ങൾ സ്വയം കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കണമെന്ന് കേന്ദ്രസർക്കാർ. ആപ്ലിക്കേഷൻ പ്രീ ഇൻസ്റ്റാൾഡ് ആയി ലഭ്യമാക്കാൻ ഫോൺ നിർമാതാക്കളോട് ആവശ്യപ്പെടുന്നതോടൊപ്പം ഉപയോക്താക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയർ സജ്ജീകരിക്കാനും സർക്കാർ  ആവശ്യപ്പെടും . ലോക്ഡൗൺ പൂർണ്ണമായും അവസാനിച്ചതിന്  ശേഷമായിരിക്കും ഈ നിബന്ധന വയ്ക്കുക. ഇതിനു വേണ്ടി സ്മാർട്ട്‌ ഫോൺ കമ്പനികളെ ബന്ധപ്പെടാൻ വിവിധ നോഡൽ ഏജൻസികളെ നിയോഗിക്കാനും സർക്കാരിന് പദ്ധതിയുണ്ട്. 

എല്ലാ  സർക്കാർ ജീവനക്കാർക്കും സ്മാർട്ട്‌ ഫോണുകളിൽ ഈ ആപ്പ് നിർബന്ധമാക്കിയതായി കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.  വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടും മുൻപ്  ഈ ആപ് ഉപയോഗിച്ച് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും സർക്കാർ ജീവനക്കാർക്ക്  നിർദ്ദേശം നൽകിയിരുന്നു.

വ്യക്തികളുടെ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗ ബാധിതനോ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യസേതു .രാജ്യത്ത് ഇതിനകം 7.5 കോടി പേർ മൊബൈൽ  ഫോണിൽ ആരോഗ്യസേതു ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് . ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രം  ഈ ആപ്പിന്റെ ഡൗൺലോഡ് അഞ്ചു കോടി കടന്നെന്നാണ് വിവരം.  നിലവിൽ ആപ്പിന്റെ ആൻഡ്രോയ്ഡ് വേർഷൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

അതേസമയം ഉപയോക്താക്കളുടെ വിവരങ്ങൾക്ക് സമ്പൂർണമായ സുരക്ഷ ഉറപ്പു നൽകുന്നുണ്ടെങ്കിലും ആപ്പ്,  വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള  ആരോപണങ്ങളും ഉയർന്നിരുന്നു.

https://www.youtube.com/embed/_uAqTOJcJ-0

Readers Comment

Add a Comment