Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നു കേട്ട് മാരകമായ എന്തോ മഹാവ്യാധിയാണ് എന്നു കരുതേണ്ട. പക്ഷേ, ദീര്‍ഘനേരമിരുന്ന് കൈകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്ന ആര്‍ക്കും സംഭവിക്കാം. സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുകയും ചെയ്യും. കൈകളിലെ പെരുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവിടങ്ങളില്‍ മരവിപ്പോ കഴപ്പോ അനുഭവപ്പെടുന്നതാണ് സ്വഭാവം. കംപ്യൂട്ടറില്‍ ഏറെ സമയം ഒരേ ഇരിപ്പിലിരുന്ന് ജോലി ചെയ്യുന്ന ടെക്കികളുടെ കൂടെ ഈ പ്രശ്‌നം സദാ കാണും.

കൈകളിലേക്കുള്ള പ്രധാന നാഡി (മീഡിയന്‍ നെര്‍വ്) കൈക്കുഴയുടെ ഭാഗത്തുവച്ച് ഞെരുങ്ങുന്നതാണ് ഈ പ്രശ്‌നത്തിനു കാരണം. കൈത്തണ്ടയില്‍ ഈ നാഡി കടന്നുപോകുന്ന ചെറിയൊരു കുഴലുണ്ട്- അതിന്റെ പേരാണ് കാര്‍പല്‍ ടണല്‍. ഈ കുഴല്‍ ഞെരുങ്ങാനിടയായാല്‍ അകത്തുള്ള നാഡിയും സ്വാഭാവികമായും ഞെരുങ്ങും. ഇതാണ് കൈത്തണ്ടയിലും കൈവിരലുകളിലും മരവിപ്പിനും കഴപ്പിനും ഇടയാക്കുന്നത്.

രാത്രിയില്‍ അസ്വാഭാവികമായ രീതിയില്‍ കൈകള്‍ വളച്ചുവച്ച് ഉറങ്ങിയാലും ഇത്തരം മരവിപ്പോ കൈ കഴപ്പോ അനുഭവപ്പെടാം. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്കും കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം പ്രത്യക്ഷപ്പെടും. സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണുന്നത്. അവരാകട്ടെ, കൃത്യസമയത്ത് പ്രശ്‌ന പരിഹാരം തേടുകയോ കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുകയുമില്ല. കുറച്ചുനാള്‍ കഴിഞ്ഞാല്‍ കൈകള്‍ ഉപയോഗിച്ച് മൊബൈല്‍ പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയാകും.

1. കംപ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിക്കുന്നവര്‍, സിസ്റ്റത്തിന് സമാന്തരമായാണ് ഇരിപ്പെന്ന് ഉറപ്പാക്കുക. കസേരയുടെ പൊക്കക്കുറവ് കാരണം കൈകള്‍ എത്തിച്ചുവച്ച്, കൈത്തണ്ട വളച്ച് കീബോര്‍ഡ് ഉപയോഗിക്കേണ്ടി വന്നാല്‍ കാര്‍പല്‍ സിന്‍ഡ്രോം വരിക തന്നെ ചെയ്യും. കസേരയുടെ ഉയരം കൂട്ടി, ഇരിപ്പിനൊപ്പം ക്രമീകരിച്ച് പ്രശ്‌നം പരിഹരിക്കുക.

2. ഒരേ ഇരിപ്പില്‍ ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നതിനു പകരം ചെറിയ ഇടവേളകളെടുക്കുക. അര മണിക്കൂര്‍ കൂടുമ്പോള്‍ മുറിക്കകത്ത് അല്പം നടക്കുകയോ മറ്റെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്യുക.

3. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കഴിവതും രണ്ടു കൈകളും ഉപയോഗിക്കാന്‍ ശ്രമിക്കുക. മെസേജുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈയിലെ വിരല്‍ മാത്രം ഉപയോഗിക്കുന്നതിനു പകരം, മൊബൈല്‍ രണ്ടു കൈകളിലുമായി പിടിച്ച് ഇടതുകൈയിലെയും, വലതു കൈയിലെയും വിരലുകള്‍ ഒരേസമയം ഉപയോഗിക്കുവാന്‍ ശീലിക്കുക.

4. പതിനഞ്ച്- ഇരുപത് മിനിട്ടിലധികം സമയം ഒറ്റത്തവണയായി മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ഉപയോഗിക്കരുത്. കൈകള്‍ക്കു മാത്രമല്ല, കേള്‍വിക്കും തലച്ചോറിനുമെല്ലാം തകരാറുണ്ടാക്കുന്നതാണ് സെല്‍ ഫോണുകളുടെ ദീര്‍ഘ ഉപയോഗം.

Readers Comment

Add a Comment