Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു സാധാരണ രോഗം മാത്രമല്ല കോവിഡ് എന്നും രോഗിയുടെ രക്തത്തിന്റെ ഘടനയിൽ സാരമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള വൈറസാണ് കൊറോണയെന്നും തെളിയിക്കുന്ന പരിശോധനാഫലം പുറത്ത്. ന്യൂ യോർക്കിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗികളുടെ രക്തത്തിൽ സംഭവിക്കുന്ന അപൂർവ മാറ്റത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. രോഗിയുടെ വൃക്കയുടെ അടുത്തായി ധാരാളം അപൂർവമായ രക്തക്കട്ടകൾ കണ്ടതിനെത്തുടർന്ന് ഭയന്ന ഡോക്ടർമാരാണ് കൂടുതൽ പരിശോധന ആരംഭിച്ചത്. അപ്പോളാണ് അവർ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തുന്നത്. രോഗിയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്തെ രക്തം മുഴുവൻ വാർന്ന് പോയിരിക്കുന്നു. കോവിഡ് ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന അസുഖമല്ല രക്തത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് അപ്പോൾ മുതലാണ് ആരോഗ്യരംഗത്തെ വിദഗ്ദർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതിന് പരിഹാരം കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ രോഗികൾക്ക് മറ്റ് മരുന്നുകൾക്കൊപ്പം രക്തയോട്ടം സുഗമമാക്കാനും മറ്റുമുള്ള മരുന്നുകൾ കൂടി നൽകുന്നുണ്ടെന്ന് വിദഗ്ദർ വ്യക്തമാക്കി. 

Readers Comment

Add a Comment