Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:11 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ അർശസ്. പൈൽസ്  ഇന്ന് പുരുഷൻമാരിലെന്നപോലെ സ്ത്രീകളിലും ധാരാളമായി കണ്ടുവരുന്നു  മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാൽ, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തി സ്ത്രീകൾ പറയാൻ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്.
പൈല്‍സിന് ശസ്ത്രക്രിയയടക്കമുള്ള പല പ്രതിവിധികളുമുണ്ട്. ആയുര്‍വേദ പ്രകാരവും പൈല്‍സിന് പല മരുന്നുകളുമുണ്ട്. പൈല്‍സിനുള്ള പ്രതിവിധിയായി ആയുര്‍വേദത്തില്‍ പറയുന്ന ചില പ്രതിവിധികൾ നോക്കാം. 

1. മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, റോക് സാള്‍ട്ട് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും. 

2. ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്.

3.  ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക.

4. വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുക.

5. തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം ഈ വെള്ളം കുടിയ്ക്കുക.

6. ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ ഇരിക്കുന്നത് പൈല്‍സ് ചുരുങ്ങാന്‍ നല്ലതാണ്. ചൂടുവെള്ളത്തില്‍ ഇരുന്ന ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗം മസാജ് ചെയ്യുന്നത് ആശ്വാസം നല്‍കും.

7.  ഈ ഭാഗത്ത് ബേക്കിംഗ് സോഡ പുരട്ടുന്നതും രക്തക്കുഴലുകള്‍ പെട്ടെന്നു ചുരുങ്ങാന്‍ സഹായിക്കും.

8. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്,

9. മസാലകളടങ്ങിയ ഭക്ഷണം, എരിവ് എന്നിവ പൈല്‍സിന് പ്രതികൂലമാണ്. ഇവ ഒഴിവാക്കുക

10. വ്യായാമക്കുറവ് വയറ്റിലെ മസിലുകള്‍ക്ക് മുറക്കം കൂട്ടും. ദഹനവ്യവസ്ഥ ശരിയായ തോതില്‍ പ്രവര്‍ത്തിയ്ക്കില്ല. ഇത് മലബന്ധത്തിന് ഇട വരുത്തും. നല്ല രീതിയില്‍ വ്യായാമം ചെയ്യുക.

Readers Comment

Add a Comment