Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:48 pm
  • 16th April, 2024
  • Overcast Clouds
34.82°C34.82°C
  • Humidity: 39 %
  • Wind: 1.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വേനൽ കാലത്ത് അന്തരീക്ഷത്തിൽ ചൂട് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇന്ന് ഒട്ടു മിക്കവർക്കും കഠിന ചൂട് മൂലം പല അസുഖങ്ങളും മറ്റും പിടിപെടുന്നു. തലവേദന,നീർക്കെട്ട്,ജലദോഷം ഇവയെല്ലാം നമ്മളെ വളരെ അസ്വസ്ഥ പെടുത്തുന്ന ഒന്നാണ്. അതിനാൽ ഇവയ്‌ക്കെല്ലാം തടയിട്ട് കൊണ്ട് ശരീരത്തെയും മനസ്സിനെയും ഒരു പോലെ പരിപാലിക്കാനാവുന്ന ചില ഗുണങ്ങൾ ഏറിയ കാര്യങ്ങൾ ശ്രദ്ധിച്ചാലോ?

1 .ആദ്യം തന്നെ വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.എന്ന് വെച്ചാൽ  സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. ഇത് ഓർമ്മപെടുത്താൻ മറ്റാരുടെയും സഹായവും വേണ്ട. സ്വന്തമായി ഒരു മൊബൈൽ ഉണ്ടായാൽ മതി. ഇപ്പോൾ നിരവധി ആപ്ലിക്കേഷൻ ആണ് നമുക്ക് ഇതിനായി ഉള്ളത്.ശരീര ഭാരവും,ഉയരവും രേഘപെടുത്തിയാൽ മറ്റ് കാലാവസ്ഥ അടിസ്ഥാനവും അളന്നു കൊണ്ട് ഒരു ദിവസം എത്ര ലിറ്റർ വെള്ളം ആണ് കുടിക്കേണ്ടതെന്നും, അത് കൃത്യ സമയം കുടിക്കുന്നതിനായും ആപ്ലിക്കേഷൻ നമ്മളെ ഓർമിപ്പിക്കുന്നു.

2. ധാരാളം പഴ വർഗങ്ങളും ആവിശ്യത്തിന് തണുപ്പാർന്ന പാനീയങ്ങളും കുടിക്കാൻ ശ്രമിക്കുക. മാമ്പഴം, മുന്തിരി, ആപ്പിൾ,തണ്ണിമത്തൻ അങ്ങനെ വേണ്ട എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും ആരോഗ്യത്തെ സംരക്ഷിക്കുന്നു.

3. വേനൽ കാലത്ത് നാം ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് സൂര്യ പ്രകാശം. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് വരെ  സാധ്യതയൊരുക്കുന്നതും.ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുന്നതോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതലോടെ വേണമെന്നു മാത്രം.പുറത്ത് പോകുമ്പോൾ തണലിനായി യു.വി പ്രൊട്ടക്ഷൻ ഉള്ള കുട തിരഞ്ഞെടുക്കുന്നത് വളരെ ഉത്തമമാണ്.അതേ പോലെ നമ്മുടെ ചർമ്മത്തിന് ഏൽക്കുന്ന സൂര്യാഘാതം വളരെ കൂടുതൽ പ്രശനങ്ങൾ ഉണ്ടാക്കുന്നു. വെയിലത്ത് പോകുമ്പോൾ ചർമ്മത്തിൽ സൺസ്‌ക്രീൻ ലോഷനോ,ക്രീമോ ഉപയോഗിക്കുന്നത് ഒരു പരിധി വരെ നമ്മുടെ ചർമ്മത്തെ സംരക്ഷിക്കും.

4. അമിത ചൂട് കാരണം ഒരുപാട് പേർക്ക് നേത്രരോഗങ്ങളും മറ്റ് നീർക്കെട്ട് രോഗങ്ങളും ഉണ്ടാവുന്നു.കണ്ണിന് അലർജി,ചെങ്കണ്ണ്,ഇതാണ് പ്രധാനപ്പെട്ടവ അതിനാൽ ഒരുപാട് ചൂട് കൊടുക്കാതെ,ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണും മുഖവും വൃത്തയാകുന്നത് ആശ്വാസം തരും.

https://www.youtube.com/embed/KzE8xAcEiao

Readers Comment

Add a Comment