Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൈഗ്രേൻ വെറുമൊരു തലവേദനയല്ല ശരീരത്തിനെ മൊത്തത്തിൽ ബാധിക്കുന്നതും, തലവേദനയും ഓക്കാനം , ഛർദി , പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാവുന്നതുമായ സങ്കീർണമായ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണത് .ഏതു കൊലകൊമ്പനേയും മുട്ടുകുത്തിക്കാൻ ശക്തിയുള്ള മൈഗ്രേൻ കൊടിഞ്ഞി എന്നും ചെന്നിക്കുത്ത് എന്നും അറിയപ്പെടുന്നു.
മൈഗ്രേനിനെ തലവേദനയുടെ ഗണത്തിൽ പെടുത്താം.എന്നാൽ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ തലവേദനയെന്ന് തള്ളി കളയാനും സാധിക്കില്ല. മൈഗ്രേൻ വന്നാൽ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റും കഴിച്ച് ദിവസം തള്ളി നീക്കുന്നവരുണ്ട്. അത്തരക്കാർക്ക് വീട്ടിൽ നിന്ന് ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകളാണ് പറയാൻ പോകുന്നത്.
ഫ്രഷായ മുന്തിരി വെള്ളത്തിൽ ചേർത്ത് ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കുക. ധാരാളം നാരംശമുള്ള ഈ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന് കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രേനിന്റെ വേദനക്ക് ശമനം നൽകും. ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച് ചേർത്ത നാരങ്ങാ ജ്യൂസ്, ഇഞ്ചി അരച്ച് കഴിക്കുകയോ ചെയ്യുന്നതും നല്ലതാണ്.
കറുവപ്പട്ട പൊടിച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിക്കിരുവശവും പുരട്ടുകയും 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച് കഴുകിക്കളയുകയും ചെയ്യുമ്പോൾ ഇത് വേദനക്ക് നല്ല ആശ്വാസം നൽകും. മൈഗ്രേനുള്ള സമയത്ത് കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. വെളിച്ചത്തിൽ ഇരിക്കുന്നത് വേദന വർധിക്കുന്നതിനിടയാക്കും
23.71°C







