Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumHealth,pimple removal,tips,i2inews

മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. മുഖക്കുരു മാറാനുള്ള ക്രീമുകൾ തേടി കടകൾ തോറും അലഞ്ഞു നടന്നിട്ടും പലർക്കും പരിഹാരം കണ്ടെത്താനായിട്ടില്ല. അതു കൊണ്ട് തന്നെ ക്രീമുകൾ അല്ലാതെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് മുഖക്കുരു മാറ്റാനുള്ള ചില  എളുപ്പവഴികൾ ഇതാ പരീക്ഷിച്ചു നോക്കൂ. 

ചന്ദനപ്പൊടി പനിനീര് ചേർത്ത് മുഖത്തു പുരട്ടിയശേഷം ഉണങ്ങിയ ശേഷം കഴുകിക്കളയണം . മുഖക്കുരു വേഗത്തിൽ മാറുവാൻ നല്ല മാർഗമാണിത് .ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും . ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക .നന്നായി പഴുത്ത പപ്പായ തേനും ചേർത്ത് മുഖത്ത് പുരട്ടാം അരമണിക്കൂർ കഴിഞ്ഞ് തണുത്തവെള്ളത്തിൽ കഴുകണം . മുഖക്കുരുമാറി മുഖം തിളങ്ങാൻ നല്ലതാണിത് . 

ആര്യവേപ്പില , മഞ്ഞൾ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ് . ഉണങ്ങിയ ശേഷം കഴുകിക്കളയാം . 
തക്കാളിയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ നല്ലമാർഗമാണ് .
തേങ്ങയുടെ വെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാൻ നല്ല മാർഗമാണ് . 

വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവുള്ള - ഭാഗത്ത് ഉരസുക . അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക . ദിവസത്തിൽ രണ്ടുതവണ ഇത് ചെയ്യാം . 
തേൻ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയണം.മുഖക്കുരു പെട്ടന്നുമാറും .

 

Readers Comment

Add a Comment