Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
home delivery

ഇന്ത്യക്കാർക്ക് വിദേശ സൈറ്റുകളിൽ നിന്നുള്ള വസ്തുക്കൾ ഓൺലൈനായി വാങ്ങിക്കൂട്ടാൻ ഹരം കയറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഭീതിവിതച്ച് കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പരന്നത്. കോവിഡ് രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയിൽ നിന്നുൾപ്പെടെ വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങൾ വില്ലന്മാരാണോ എന്ന് പലർക്കും സംശയം തോന്നിത്തുടങ്ങി. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ വസ്തുക്കൾ ഹോം ഡെലിവറി ചെയ്യുന്ന സൈറ്റുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്നും വന്നു. പല സ്ഥലങ്ങളും കയറിയിറങ്ങി വരുന്ന ഈ ഉൽപ്പന്നങ്ങളും നമ്മുക്ക് വിനയാകുമോ?

കോവിഡ്ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോളോ തുമ്മുമ്പോഴോ ഉള്ള നേരിട്ടുള്ള സമ്പർക്കം വഴിയാണ് വൈറസ് പകരുന്നത്. വൈറസ് ദീർഘകാലം ഒരു പ്രതലത്തിൽ തങ്ങിനിന്ന് പിന്നീട് ആ പ്രതലത്തിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത ഈ കേസിൽ വളരെ വളരെ കുറവാണ്. ഡെലിവറി ചെയ്യാനെടുക്കുന്ന കാലതാമസം ഒരു പരിധിവരെ നമ്മുക്ക് ഗുണം ചെയ്യും. അത്രയും കാലം വൈറസിന് മിക്കവാറും പ്രതലത്തിൽ തങ്ങിനിൽക്കാനാകില്ല. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പാർസൽ തൊട്ട കൈ നന്നായി സോപ്പിട്ട് കഴുകിയ ശേഷം മാത്രം നിങ്ങൾ നിങ്ങളുടെ മറ്റ് ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രദ്ധിക്കുക. ഡെലിവറി സ്വീകരിക്കുമ്പോൾ ഡെലിവറി ചെയ്യുന്ന ആളുടെ ശരീരത്തിൽ നിന്ന്  പരമാവധി അകലം പാലിക്കാനും കൈകൾ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

Readers Comment

Add a Comment