Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pangolin

ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് പരന്നത് വവ്വാലുകളിൽ നിന്നും ഈനാമ്പേച്ചികളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കുമാണെന്ന് ഏറ്റവും വിശ്വസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചർ മാസികയിൽ ലേഖനം. കൊറോണയ്ക്ക് സമാനമായ സാർസ് വൈറസ് പരത്തുന്നത് വവ്വാലുകളായതിനാലാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്. ഉറുമ്പ് തീനികളായ ഈനാമ്പേച്ചികളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകർന്നതെന്നാണ് കണ്ടെത്തൽ. വവ്വാലുകൾക്ക് മറ്റ് സസ്തനികളിൽ നിന്ന് വിത്യസ്തമായി സവിശേഷമായ രോഗപ്രതിരോധശേഷി ഉള്ളതിനാൽ തന്നെ അവയുടെ ശരീരം പല വൈറസുകളുടെയും സുരക്ഷിതസ്ഥാനമാണെന്ന് നേച്ചറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. വവ്വാലുകളിൽ നിന്നും അസുഖം പകർന്ന ഉറുമ്പ് തീനികളായ ഈനാമ്പേച്ചികളെ ഭക്ഷണത്തിനായും മരുന്നുകൾക്കായും ഉപയോഗിച്ചതാണ് വൈറസ് മനുഷ്യരിലേക്ക് പകരാൻ കാരണമായതെന്ന് ലേഖനത്തിൽ പറയുന്നു. ചില പക്ഷികളെയും പാമ്പുകളെയും മീനുകളെയും മുൻപ് സംശയിച്ചിരുന്നെങ്കിലും ഉറുമ്പ് തീനികൾ തന്നെയാണ് വൈറസിന് പിന്നിലെന്ന് ശാസ്ത്രലോകം ഇപ്പോൾ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. 

 

Readers Comment

Add a Comment