Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:59 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ ബാധയെന്ന് സംശയിക്കുന്ന ജനങ്ങളുടെ എണ്ണം രാജ്യത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകളിൽ സൗജന്യ കൊറോണ പരിശോധന നടത്താനുള്ള സാഹചര്യമൊരുക്കാൻ ആവിശ്യപ്പെട്ട് സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും കൊറോണ പരിശോധനയ്ക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കൊറോണ പരിശോധനയ്ക്കായുള്ള ലബോറട്ടറികളുടെ എണ്ണം പടിപടിയായി ഉയർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. 49 പുതിയ ലാബുകൾ കൂടി സജ്ജീകരിക്കുന്ന തിരക്കിലാണ് ആരോഗ്യ മന്ത്രാലയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ ലാബുകളിൽ ഐസിഎംആർ അംഗീകരിക്കുന്ന ഒരു വിദഗ്ധന്റെ സാന്നിധ്യത്തിൽ മാത്രമേ പരിശോധനകൾ നടത്താവൂ എന്നും അദ്ദേഹം നിഷ്കർഷിച്ചിട്ടുണ്ട്.

Readers Comment

Add a Comment