Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ കടുത്ത വേനലിൽ അനുഭവപ്പെടുന്ന വരണ്ട ചുമയെ നിസ്സാരമായി തള്ളിക്കളയരുത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൂടി പകരുന്ന ഈ ചുമ നീണ്ടകാലം നിലനിൽക്കാനും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയുണ്ട്. ഇതാ, വരണ്ട ചുമയെ തുരത്താൻ ആയുർവേദം നിർദ്ദേശിക്കുന്ന ചില ഒറ്റമൂലികൾ...

ഇഞ്ചിച്ചായ 
വരണ്ട ചുമയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ തുരത്തിയോടിക്കാൻ ഇഞ്ചിപോലെ ഗുണം ചെയ്യുന്ന ഒരു ഔഷധം മറ്റൊന്നുമില്ല എന്നാണ് ആയുർവേദ വൈദ്യന്മാർ പറയുന്നത്. നല്ല ചൂട് ഇഞ്ചിച്ചായ കുടിച്ചാൽ തൊണ്ട വേദനമാറുമെന്നും വരണ്ട ചുമ പൂർണ്ണമായും ഭേദമാകുമെന്നും ഇവർ ഉറപ്പ് നൽകുന്നു 
മഞ്ഞൾ 
ചൂടുപാലിൽ നന്നായി മഞ്ഞൾപൊടി ചേർത്ത് ഇളക്കി സേവിക്കുക എന്നത് വരണ്ട ചുമ മാറാൻ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു പരമ്പരാഗത രീതിയാണ്. പാലിൽ മഞ്ഞൾപ്പൊടിയിട്ട് കഴിക്കുന്നത് കഫക്കെട്ട് മാറാനും ഉത്തമമാണ്. 
തേൻ 
വരണ്ട ചുമ വരാൻ പ്രധാനകാരണം ഇൻഫെക്ഷൻ തന്നെയാണ്. ഇൻഫെക്ഷൻ മാറാനായി ആയുർവേദ രംഗത്തെ വിദഗ്ദർ തേൻ നിർദ്ദേശിക്കാറുണ്ട്. ചായയ്‌ക്കൊപ്പമോ മറ്റോ തേൻ ഉപയോഗിക്കുന്നത് വരണ്ട ചുമച്ചു മാറാൻ വളരെ ഫലം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

Readers Comment

Add a Comment