Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് മാർച്ച് ആറ് ദേശീയ ദന്ത വൈദ്യദിനമായി ആചരിക്കുന്നു.സമൂഹത്തിലെല്ലാവർക്കും പല്ലുകളുടെ ആരോഗ്യം ഏറ്റവും പ്രാധാന്യമുള്ളതാണ്.ആരോഗ്യമുള്ള ജീവിതത്തിനായി വായുടെ ആരോഗ്യവും പൂർണമായി ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം,വായുടെ ആരോഗ്യം ആരംഭിക്കുന്നത് തന്നെ ആരോഗ്യമുള്ള പല്ലുകളിൽ നിന്നുമാണ്.അതിനാൽ ദന്തങ്ങളെ കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരാനും,നമ്മുടെ പല്ലുകൾ എങ്ങനെ സുരക്ഷിതമായി പരിപാലിക്കണമെന്നതിനെ കുറിച്ചും അറിയേണ്ടതുണ്ട്.ദന്തങ്ങളെ പരിപാലിക്കുന്ന ഡോക്ടർമാരെ അഭിനന്ദിക്കാനും നന്ദി രേഘപെടുത്താൻ വേണ്ടിയും ഈ ദിനം ഉപയോഗിക്കുന്നു.
ദന്തക്ഷയം,ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ബാക്റ്റീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന രോഗമാണ് പല്ലിലെ പൊത്ത്,അഥവാ പോട് എന്ന പേരിൽ അറിയപ്പെടുന്ന ദന്തക്ഷയം.സ്റ്റ്രപ്റ്റോകോക്കസ്, ലാക്റ്റോബേസില്ലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവെ ദന്തക്ഷയത്തിനു കാരണമാകുന്ന വില്ലന്മാർ.എന്നാൽ പല്ലിന് കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് അസഹിനീയമായ വേദന പുറപ്പെടുവിക്കുകയും,പല്ല് നഷ്ടപ്പെടാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു.
രോഗത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ നേരിയ നിറ വ്യത്യാസവും,പാടുകളും പല്ലിൽ ഉണ്ടാകുന്നു.എന്നാൽ ദന്തക്ഷയമുള്ള വ്യക്തി രോഗത്തെ കുറിച്ച് ആദ്യം ബോധവാനാകണമെന്നില്ല.ഇത് മൂലം കൂടുതൽ വളർച്ചയുണ്ടാവുകയും ഉപരിതലം പരുപരുത്തതാവുകയും ക്രമേണെ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയും ചെയുന്നു.ഇതിനെ പ്രാഥമിക ദന്തക്ഷയം എന്ന് വിളിക്കുന്നു.ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ, പരുപരുത്ത പ്രതലങ്ങൾ തവിട്ടു നിറമാവുകയും ഒടുവിൽ ദ്വാരങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു.ഇത് നഗ്ന നേത്രങ്ങളാൽ കാണാൻ സാധിക്കുന്നില്ല.ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുൻപുള്ള അവസ്ഥയിൽ പ്രസ്തുത നശീകരണ പ്രക്രിയയ്ക്ക് പ്രതിപ്രവർത്തനവും സംഭവിച്ചേക്കാം.പക്ഷേ ഒരിക്കൽ ഒരു പല്ലിനു ദ്വാരം രൂപപ്പെട്ടാൽ പിന്നീട് അത് പുനർജ്ജനിപ്പിക്കാൻ ആവില്ല.
ദന്തക്ഷയം മൂലം പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതോടെ നിരീക്ഷണ വിധേയമാകുന്നു.രോഗബാധയുള്ള പ്രതലങ്ങൾ മൃദുവായും നിറവ്യത്യാസമുള്ളതായും കാണുന്നു.ദന്തക്ഷയം ഇനാമലിൽ നിന്ന് ഡെന്റീനിലെത്തുമ്പോൾ അതിനുള്ളിൽ അടങ്ങിയ സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി വേദന അനുഭവപ്പെടുന്നു. ഭക്ഷണപാനീയങ്ങൾ ആയ തണുപ്പ്,ചൂട്,പുളിപ്പ്,മധുരം എന്നിവ വേദനയെ കഠിനമാക്കുന്നു.ദന്തക്ഷയം വായ്‌നാറ്റവും,രുചി വ്യത്യാസവും ഉണ്ടാക്കുന്നു.അത്യാധികം മൂർച്ഛിച്ച ദന്തക്ഷയം പഴുപ്പിന് കാരണമാവുകയും സമീപ ഭാഗങ്ങളിലേക്ക് പടരാനും ഇടയാക്കുന്നു.തുടർന്ന് ഇത് ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ലുഡ്‌വിഗ്സ് ആഞ്ജൈന, കവേർണസ് സൈനസ് ത്രോമ്പോസിസ് എന്ന രോഗാവസ്ഥക്ക് വഴിയൊരുക്കുന്നു.
നിർണ്ണായക ഉപാധികളുടെ സഹായമില്ലാതെ ദന്തക്ഷയം പുറമെ നേരിയ രീതിയിൽ കാണാൻ സാധിക്കുമെങ്കിലും പല്ലിന്റെ ഉൾഭാഗങ്ങളിൽ ഇത് നേരിട്ട് കാണാൻ സാധികുന്നില്ലാത്ത പക്ഷം ഇത് പല്ലിന് നാശമുണ്ടാക്കുകയും എക്സറേ പരിശോധനകൾ അത്യാവിശ്യവും ആകുന്നു.ചികിത്സ ഘട്ടത്തിൽ വ്യാധിയുടെ വലിപ്പം നിർണ്ണയിക്കുന്നതിന് ഡിസ്‌ക്ലോസിങ്ങ് സൊല്യൂഷൻ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ഫലപ്രദമായ ചികിത്സ നൽകാനാവുന്നു.
പാൽക്കട്ടിയും,പാൽ ഉൽപ്പന്നങ്ങളും കഴിക്കുന്നതിലൂടെ പല്ലിൽ പോടുണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. എന്നാൽ ഉമിനീർ ഉത്പാദനം കുറഞ്ഞ വ്യക്തികളിലും, അർബുദ ചികിത്സയുടെ ഭാഗമായ റേഡിയേഷൻ ചികിത്സ ഉമിനീർ ഗ്രന്ഥൈകളെ നശിപ്പിച്ച് ഉത്പാദനം കുറയ്ക്കുന്ന അവസരങ്ങളിലും ദന്തക്ഷയം വരുവാനുള്ള സാധ്യത പല മടങ്ങ് വർധിപ്പിക്കുന്നു.ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കാനുള്ള ധാതുക്കൾ അടങ്ങിയ ലേപനങ്ങൾ ഇന്ന് ലഭ്യമാണ്.
മിക്കവാറും വ്യക്തികളിൽ പല്ലുകളെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ ദന്തക്ഷയത്തിനുള്ള പ്രാഥമിക കാരണമാകുന്നില്ല.പല്ലുകളുടെ 95 ശതമാനവും ധാതുക്കളാണ്. പ്രത്യേകിച്ച് ഹൈഡ്രോക്സി അപ്പറ്റൈറ്റ് എന്ന ധാതു അമ്ലമടങ്ങിയ പരിതഃസ്ഥിതിയിൽ അലിയുന്നു. പി.എച്. മൂല്യം 5.5 ആകുമ്പോൾ ഇനാമൽ അലിഞ്ഞു തുടങ്ങുന്നു. പക്ഷെ ഇനാമെലിനോളം ധാതു സമ്പത്തില്ലാത്തതും ദൃഡമല്ലാത്തതുമായ മറ്റ് ഭാഗങ്ങളായ ഡെന്റീനും വേരുകളെ പൊതിഞ്ഞിരിക്കുന്നസിമെന്റവും പി.എച് മൂല്യം 5.5 എത്തും മുൻപ് തന്നെ അലിഞ്ഞു തുടങ്ങുന്നതിനാൽ മോണ രോഗങ്ങൾ ബാധിച്ച് എല്ലിൽ നിന്ന് പുറത്തേക്ക് എത്തിയ വേരിന്റെ ഭാഗങ്ങളിൽ, താരതമ്യേന വൃത്തിയുള്ള വായിലും ദന്തക്ഷയം ബാധിക്കുന്നു.
കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും,പല്ലിനെ വൃത്തിയാക്കി പരിപാലിക്കുന്നതിലൂടെയും ഒരു പരിധിവരെ ദന്തക്ഷയത്തിൽ നിന്നും രക്ഷനേടാൻ സാധിക്കുന്നു.ഭക്ഷണം കഴിച്ചാൽ വായ വൃത്തിയാക്കുന്നതിന് മടിക്കാതിരിക്കുക.ഒരേ ബ്രഷ് കൂടുതൽ നാൾ ഉപയോഗികാത്തിരിക്കാനും,മൃദുവായ ബ്രഷ് ഉപയോഗിച്ചു മാത്രം പല്ല് വൃത്തിയാക്കാനും ശ്രമിക്കണം. എന്നാൽ അമിതമായി ബ്രഷ് ചെയുന്നത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുത്തുന്നു.നേരിയ തലത്തിലുള്ള മറ്റു വ്യത്യാസങ്ങളോ വേദനയോ അനുഭവപ്പെട്ടാൽ എത്രയും വേഗം തന്നെ അടുത്തുള്ള ദന്ത ഡോക്ടറെ സമീപിച്ച് ചികിത്സ തേടുന്നത് മറ്റ് അനാരോഗ്യ പടർച്ചകളിൽ നിന്നും രക്ഷനേടാൻ സഹായിക്കും.
23.71°C







