Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:22 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
corona virus

കാലിഫോർണിയയിൽ രണ്ടാമതുംഅജ്ഞാതസ്രോതസിൽ നിന്നുമുള്ള  കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. ഈ വ്യക്തിയ്ക്ക് എങ്ങനെ വൈറസ് ബാധ ഉണ്ടായി എന്നത് സംബന്ധിച്ച് അധികൃതർക്ക് യാതൊരു വിശദീകരണവും ഇതുവരെ നല്കാൻ സാധിച്ചിട്ടില്ല. ഇത് യു എസിൽ ആകെ ആശങ്കയുയർത്തുന്നുണ്ട്. ലോകാരോഗ്യ സംഘടന കൊറോണ ബാധയുടെ ഭീഷണി വളരെ രൂക്ഷമാണെന്ന് അടയാളപ്പെടുത്തിയ പശ്ചാത്തലത്തിലാണ് എവിടെനിന്ന് വന്നെന്നറിയാത്ത കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 50 രാജ്യങ്ങളിലായി ഇതിനോടകം തന്നെ 83000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 2800 മരങ്ങളാണ് ഇക്കാലയളവിൽ വൈറസ്ബാധ മൂലം സംഭവിച്ചത്. 

കാലിഫോർണിയയിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ത്രീ വിദേശത്ത് പോകുകയോ അതിർത്തികളിലെത്തുകയോ വിദേശത്തുപോയവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു കേസ് രോഗത്തിന്റെ വ്യാപ്തിയും സമൂഹത്തിലും, രാജ്യത്തുടനീളവും കമ്മ്യൂണിറ്റി ട്രാൻസ്ഫറിനുള്ള സാധ്യത ആണ്കാണിക്കുന്നതെന്നാണ് യു എസ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതിനാൽ തന്നെ കടുത്ത ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. 

 

Readers Comment

Add a Comment