Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസ് ഭീതിയിൽ റെഡ് സോണുകൾ പ്രഖ്യാപിച്ച് അതീവ ജാഗ്രതയോടെ ഒരുമിച്ച് അതിജീവിക്കുകയാണ് ഇറ്റലി. ഇറ്റാലിയൻ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഹസ്തദാനവും ആലിംഗനവും സ്നേഹചുംബനവും പോലും വേണ്ടെന്ന് വെച്ച് മാസ്‌ക്കുകൾ ധരിച്ച് മാത്രം പുറത്തിറങ്ങി രോഗഭീതി ഒഴിയാൻ കാത്തിരിക്കുകയാണ് ഇറ്റാലിയൻ ജനത.
റെഡ് സോണുകളിലേക്കുള്ള പ്രവേശനത്തിനും ഇത്തരം സോണുകളിൽ നിന്നും പുറത്തേക്കുള്ള സഞ്ചാരത്തിനും കർശനമായ നിയന്ത്രണങ്ങളാണ് ഇറ്റാലിയൻ ഗവൺമെൻറ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ കഴിവതും പുറത്തിറങ്ങാതെ ജാഗ്രത പാലിച്ചു കൊണ്ട് വീടിനുളിൽ തന്നെ കഴിയുകയാണ്. റെഡ് സോണുകളിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കാൻ പ്രത്യേക പോലീസ് സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇഷ്ടഭക്ഷണം വാങ്ങാൻ പോലും ആളുകൾ മടിക്കുകയാണെന്നും രോഗഭീതി ഒഴിയുന്നത് വരെ പരമാവധി വീടിനുള്ളിൽ ചുരുണ്ടുകൂടാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
23.4°C







