Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഒറ്റ സ്‌കാനിംഗിലൂടെ തന്നെ തലമുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാനാകുന്നു എന്നതാണ് ഈ സ്‌കാനറിന്റെ പ്രത്യേകത. എക്‌സ്‌റേ, സി.ടി. സ്‌കാന്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു തവണ മാത്രം മരുന്നു നല്‍കി വളരെ കുറഞ്ഞ റേഡിയേഷനില്‍ ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്തി അറിയേണ്ടതും അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ തന്നെ അപൂര്‍വം ആശുപത്രികളില്‍ മാത്രമാണ് സ്‌പെക്ട് സ്‌കാനര്‍ ഉള്ളത്. ഈ സ്‌കാനറിനായി ബജറ്റില്‍ തുക വകയിരുത്തിയതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൈറോയ്ഡ് കാന്‍സര്‍, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, അസ്ഥിയിലെ കാന്‍സര്‍ തുടങ്ങി പതിനഞ്ചോളം കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ഈ ചികിത്സ നല്‍കുന്നതിന് സ്‌പെക്ട് സ്‌കാനര്‍ അത്യാവശ്യമാണ്. സ്‌പെക്ട് സ്‌കാനര്‍ സ്ഥാപിക്കുന്നതോടുകൂടി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ ഈ ചികിത്സകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment