Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരാചരണം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ നടക്കുന്ന വാരാഘോഷത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും തുടർ വിദ്യാഭ്യാസ പരിപാടിയും ഉണ്ടായിരിക്കും. വാരാചരണത്തിനു ശേഷവും ബോധവത്കരണ ക്ലാസുകൾ തുടരും. നവജാത ശിശുക്കൾക്ക് ആറുമാസം മുലപ്പാൽ മാത്രം നൽകുവാനും മുലയൂട്ടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് വാരാഘോഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അമ്മമാർക്ക് മുലയൂട്ടലിന് വൈദഗ്ധ്യം നൽകുന്നതിനായി നേഴ്സുമാർക്കുള്ള പരിശീലനം, പിജി വിദ്യാർത്ഥികൾക്കുള്ള ക്വിസ് പ്രോഗ്രാം, അമ്മമാർക്കുള്ള ക്വിസ് പ്രോഗ്രാം, പോസ്റ്റർ പ്രദർശനം എന്നിവയാണ് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണം. എസ് എ ടി യിൽ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അർ എം ഒ ഡോ വിജയകുമാർ, നവജാത ശിശു വിഭാഗം മേധാവി ഡോ ശോഭ കുമാർ, ഡോ രാധിക, ഡോ അശ്വതി, ഡോ ഗീത, ഡോ റിയാസ്, നേഴ്സിംഗ് വിഭാഗം മേധാവി സബിത, ഹെഡ് നേഴ്സുമാർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ജ്യോതി സ്വാഗതവും മഞ്ജു നന്ദിയും പറഞ്ഞു.
നവജാത ശിശു വിഭാഗം, എൻ എച്ച് എം, ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സ്, എസ് എ ടി നേഴ്സിംഗ് സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .

Readers Comment

Add a Comment