Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു വന്ന ടാങ്കർ ലോറി നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി. ഇതേത്തുടർന്ന്  തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഹോട്ടൽ അരുൾജ്യോതി അടയ്ക്കാൻ ഹെൽത്ത് സ്ക്വാ‍ഡ് നിർദ്ദേശിച്ചു.

തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയിൽ വിതരണം ചെയ്തിരുന്നത്.അരുൾ ജ്യോതി ഹോട്ടലിൽ വെള്ളം വിതരണം ചെയ്യുന്നതിനിടയിലാണ് എ.കെ . ട്രാൻസ്പോർട്ട് എന്ന പേരിലുള്ള ടാങ്കർ ഹെൽത്ത് സ്ക്വാഡ് പിടികൂടിയത് . നഗരത്തിൽ കുടിവെള വിതരണം നടത്തുന്ന ടാങ്കറുകൾ വൃത്തിഹീനമായ സ്രോതസ്സുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  ശക്തമായ നടപടികൾ .മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .

Readers Comment

Add a Comment