Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്.കുട്ടികളിലെ പല സ്വഭാവ വൈകല്യങ്ങളേയും പലരും വാശിയും അനുസരണക്കേടും ദേഷ്യവുമൊക്കെയായി എഴുതിത്തള്ളാറാണ് പതിവ്. എന്നാല്‍ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങളെ കണ്ടെത്തി തിരുത്തുകയോ ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കുകയോ ചെയ്യേണ്ടത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്.

മോഷണം, ദേഷ്യം, ആക്രമണ സ്വഭാവം, നാണിച്ച് പിന്‍വാങ്ങല്‍, മടി തുടങ്ങിയവയെല്ലാം ഓരോ പ്രായത്തില്‍ ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരാറുണ്ട്. എന്നാല്‍ ഈ ശീലങ്ങള്‍ അമിതമായി ദുശ്ശീലവും സ്വഭാവവൈകല്യവുമാകാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. അധികം വൈകാതെ സ്വഭാവ വൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഒരിക്കലും മര്‍ദനം അടക്കമുള്ള ശിക്ഷാരീതികളെ പരിഹാരമായി കാണരുത്. അത് പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ.


മോഷണം

കുട്ടികളെ മോഷണ സ്വഭാവത്തെ പലരും നിസാരവല്‍ക്കരിക്കാറാണ് പതിവ്. എന്നാല്‍ കുട്ടികളിലെ മോഷണവാസന തുടക്കത്തിലേ നുള്ളിക്കളയേണ്ടതുണ്ട്. മാതാപിതാക്കളില്‍ നിന്ന്് വേണ്ടത്ര സുരക്ഷിതത്വവും സ്‌നേഹവും ലഭിക്കാത്ത കുട്ടികള്‍, അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍ തുടങ്ങിയവരില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. കുട്ടികളിലെ ഇത്തരം മോഷണവാസനയെ 'ക്ലെപ്‌റ്റോമാനിയ' എന്നാണ് വിളിക്കാറ്.

ദേഷ്യം

ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യത്തോടെ കുട്ടികള്‍ പെരുമാറുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവയെല്ലാം ദേഷ്യമനോഭാവമായി വിലയിരുത്തപ്പെടുന്നു. സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ കണ്ടുവരാറുണ്ട്.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന് കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്. സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദേഷ്യവും ആക്രമണങ്ങളുമൊക്കെയാണ് കുട്ടികള്‍ പലപ്പോഴും പുറത്തേക്കെടുക്കുന്നത്. ഈ രണ്ട് സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ച് തിരുത്തിയില്ലെങ്കില്‍ അവര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാകാന്‍ സാധ്യത ഏറെയാണ്.

Readers Comment

Add a Comment