Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,health, mouth, smell, i2inews

‌മനുഷ്യൻ ഒരു സാമൂഹ്യജീവിയായതിനാൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരം സാഹചര്യത്തിൽ വായ്‌നാറ്റം ഒരു പ്രധാന പ്രശ്നമായി മാറാറുണ്ട്. വായ്‌നാറ്റം ഉള്ള വ്യക്തികളിൽ ആത്മവിശ്വാസക്കുറവ്,​ സംസാരിക്കാൻ വിമുഖത പ്രകടിപ്പിക്കുക,​ സഭാകമ്പം തുടങ്ങി പല വൈഷമ്യങ്ങളും ഇത്തരക്കാർ നേരിടാറുണ്ട്.

കാരണങ്ങൾ

പല്ല് വൃത്തിയായി സൂക്ഷിക്കുന്നതിൽ അലസത കാണിക്കുന്നവരിലാണ് വായ്‌നാറ്റം കൂടുതലായി കണ്ടുവരുന്നത്. കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലുള്ള വിടുകളിലും മറ്റും അടിഞ്ഞുകൂടുകയും അത് നീക്കം ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ ബാക്ടീരിയ പോലുള്ള അണുക്കൾ അളവിൽ അധികമായി പെരുകാൻ കാരണമാകും. ഈ അണുക്കൾ മോണരോഗങ്ങൾക്ക് വഴിതെളിക്കുകയും മോണപഴുപ്പും മോണവീക്കത്തിനും കാരണമാവുകയും ചെയ്യും.

പല്ലുകളിലെ പോടുകളാണ് മറ്റൊരു പ്രധാനകാരണം. പോടുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇരുന്ന് അഴുകി ദുർഗന്ധം ഉണ്ടാകാൻ ഇടയാക്കുന്നു. കൃത്യമായി ശുചിയാക്കാത്ത പല്ലുകളിൽ അഴുക്കുകൾ അടിഞ്ഞുകൂടി അത് കാൽകുലസ് ആയി മാറുന്നു. മദ്യപാനം, പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇവ വായ്നാറ്റം ഉണ്ടാക്കുക മാത്രമല്ല, നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കും. വായിൽ ഉമിനീരിന്റെ ഉത്പാദനം ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയാണ് ഡ്രൈമൗത്ത് എന്ന് പറയുന്നത്. വായ് വൃത്തിയാക്കുന്നതിൽ ഉമിനീർ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. അനിയന്ത്രിതമായി പ്രമേഹം ഉള്ളവരിലാണ് ഡ്രൈമൗത്ത് സാധാരണയായി കണ്ടുവരാറുള്ളത്. മറ്റ് പല രോഗങ്ങൾക്കും ഉമിനീർ ഉത്പാദനത്തിൽ വ്യതിയാനം കണ്ടുവരാറുണ്ട്. വായിൽ ഫംഗൽ അഥവാ പൂപ്പൽ ബാധ ഉള്ളവർക്കും വായ്‌നാറ്റം വരാം.ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തവർക്കും വായ്നാറ്റം കണ്ടുവരാറുണ്ട്.ചില ഭക്ഷണപദാർത്ഥങ്ങൾ അതായത് ഉള്ളി,​ സവാള,​ ഇറച്ചി ഇവ ചിലരിൽ വായ്നാറ്റം ഉണ്ടാക്കാറുണ്ട്. വായ്നാറ്റം ഒഴിവാക്കാൻ ഇവയുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.

ചികിത്സാരീതികൾ

 എല്ലാ ദിവസവും കുറഞ്ഞത് രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്യുക. ബ്രഷും ടൂത്ത് പേസ്റ്റും മാത്രം ഉപയോഗിച്ച് പല്ല് തേയ്ക്കുക. ദിവസവും ഒരുനേരമെങ്കിലും ഫ്ളോസ് ഉപയോഗിച്ച് പല്ലുകളുടെ ഇട വൃത്തിയാക്കുക. ആറുമാസം കൂടുമ്പോൾ ഒരു ദന്തഡോക്ടറുടെ സഹായത്തോടെ പല്ലുകൾ ക്ളീൻ ചെയ്യുക. ഭക്ഷണം കഴിച്ച ഉടനെ വായ് വൃത്തിയായി കഴുകുക. മൗത്ത് വാഷ് ഒരു ദന്തഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക. പൂപ്പൽ ബാധയുണ്ടെങ്കിൽ ദന്തഡോക്ടറെ സമീപിച്ച് ചികിത്സ നടത്തുക. പല്ലുകളിലെ പോടുകൾ അടപ്പിക്കുക. ഡ്രൈമൗത്തിന്റെ പ്രശ്നം ഉള്ളവർക്ക് ഷുഗർഫ്രീ ച്യൂയിംഗം ലഭ്യമാണ്. ഇത് ഉപയോഗിക്കാം. ആറ് മാസം കൂടുമ്പോൾ ഒരു ദന്തഡോക്ടറെ സമീപിച്ച് വിശദമായ പരിശോധന നടത്തുക.

Readers Comment

Add a Comment