Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം വിലയിരുത്തുന്നത്. കുട്ടികളുടെ ആശയവിനിമയത്തേയും മറ്റുള്ളവരുമായി കൂട്ടുകൂടാനുള്ള ശേഷിയേയുമാണ് ഓട്ടിസം കൂടുതലായി ബാധിക്കുന്നത്. മാനസിക വൈകല്യം എന്നതിനെക്കാള്‍ മാനസികാവസ്ഥയായിട്ടാണ് ഇന്ന് ഓട്ടിസത്തെ മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ രണ്ടുപേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്.  പെണ്‍കുട്ടികളേക്കാള്‍ ഓട്ടിസം പിടിപെടാനുള്ള സാധ്യത കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ പെണ്‍കുട്ടികളിലാണ് ഓട്ടിസം പലപ്പോഴും കൂടുതല്‍ ഗുരുതരമായി കാണാറ്. എന്നാല്‍ ഇതിനര്‍ഥം ഓട്ടിസം ബാധിച്ചവര്‍ക്ക് ബുദ്ധിക്കുറവുണ്ടെന്ന രീതിയില്‍ തെറ്റിദ്ധരിക്കരുത്.
ലോകത്തെ അമ്പരപ്പിച്ച പല പ്രതിഭകളും ഓട്ടിസ്റ്റിക്കായിരുന്നു. ഇഷ്ടവിഷയങ്ങളില്‍ അതീവശ്രദ്ധയോടെ ആഴത്തില്‍ പഠിക്കാനുള്ള ഇവരുടെ ശേഷിയാണ് പിന്നീട് അവരെ പ്രതിഭകളായി വളര്‍ത്തിയത്. ബഹുമുഖ പ്രതിഭയായ കലാകാരന്‍ മൈക്കലാഞ്ചലോ, ഭൗതിക ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടന്‍, മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സ്, പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഓട്ടിസം ബാധിച്ചവരായിരുന്നു.ഇപ്പോഴും ഓട്ടിസം വരാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. ഓട്ടിസത്തെ മറികടക്കാനുള്ള ഏറ്റവും ആദ്യത്തെ ചുവട് ഓട്ടിസം തിരിച്ചറിയുകയെന്നതാണ്.


ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം

* കുട്ടികള്‍ എപ്പോഴും തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.

* മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.

* യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക.

* ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും കുറെ നേരം നോക്കിയിരിക്കുക.

* ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുക.

* എന്തെങ്കിലും പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ മറ്റേതിലെങ്കിലും എപ്പോഴും മുഴുകുക.

* കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ആവര്‍ത്തിച്ച ചലിപ്പിക്കുക.

* കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.

* കെട്ടിപ്പിടിക്കല്‍, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക. മാതാപിതാക്കളോടു പോലും ഇത് പ്രകടിപ്പിക്കുക. ചില കുട്ടികള്‍ അപരിചിതരോട് പോലും അടുപ്പം കാണിക്കുകയും ചെയ്യാറുണ്ട്.

* പെട്ടെന്ന് ഉത്കണ്ഠാകുലരാവുക. വൈദ്യുതി പോകുന്നത് പോലുള്ള സന്ദര്‍ഭങ്ങള്‍ വലിയ ബഹളങ്ങളുണ്ടാക്കുക

തുടങ്ങി പല ലക്ഷണങ്ങളും ഓട്ടിസ്റ്റിക്കായ കുട്ടി കാണിക്കാറുണ്ട്. രാജ്യത്ത് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്നതിന് വൈകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. രണ്ട് വയസിനുള്ളില്‍ തന്നെ കുട്ടികളില്‍ ഓട്ടിസം തിരിച്ചറിയാന്‍ സാധിച്ചാല്‍ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും സ്വാഭാവിക ജീവിതത്തിന് അവരെ പ്രാപ്തരാക്കാനാകും.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ ബൗദ്ധികമായി വ്യത്യാസം കാണാറുണ്ട്. ഒന്ന് ബുദ്ധിപരമായി ശേഷി കുറവുള്ളവും മറ്റൊന്ന് ഓട്ടിസം ഉണ്ടെങ്കിലും ബൗദ്ധികശേഷിയില്‍ പ്രശ്‌നമൊന്നുമില്ലാത്തവരുമാണ്.

Readers Comment

Add a Comment