Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:37 am
  • 27th April, 2024
  • Broken Clouds
32.82°C32.62°C
  • Humidity: 63 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ചിരി, വെറുമൊരു ചിരിയല്ല! ചിരിക്കുന്തോറും ആരോഗ്യവും ആയുസ്സും കൂടുമെന്നത് പഴഞ്ചൊല്ലുമല്ല. പക്ഷേ, ചിരി മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും, ഹൃദയാഘാതം ഉള്‍പ്പെടെ പല രോഗങ്ങളെയും ചെറുക്കുകയും ചെയ്യുന്നതിന്റെ ശരീരരഹസ്യം എന്താണ്?
ചിരി പല വെറൈറ്റിയിലുണ്ടെന്ന് അനുഭവം കൊണ്ട് അറിയാമല്ലോ. പുഞ്ചിരി, ചെറുചിരി, വിടര്‍ന്ന ചിരി, വിടലച്ചിരി, പൊട്ടിച്ചിരി, അട്ടഹാസം, ആക്കിച്ചിരി, ദുഷ്ടച്ചിരി.... അങ്ങനെ പോകും ലിസ്റ്റ്. ആരോഗ്യം കൂട്ടുമെന്നു പറയുന്നത്, മനസ്സില്‍ കളങ്കമില്ലാത്ത, ആസൂയയില്ലാത്ത, ദുരര്‍ത്ഥമില്ലാത്ത.... ഉള്ളു തുറന്നുള്ള ചിരിയാണ്. ബാക്കി എല്ലാ ചിരികളോടും സോറി!
ഹൃദയം തുറന്ന ഒരു നല്ല ചിരി ശരീരപേശികളുടെ മുറുക്കം കുറച്ച്, അടുത്ത 45 മിനിട്ട് നേരത്തേക്ക് മനസ്സിനെയും ശരീരത്തെയും റിലാക്‌സ്ഡ് മൂഡിലാക്കും.
സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും, പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിച്ച് രോഗാണുക്കള്‍ക്കെതിരെ ജാഗ്രതയോടെ പൊരുതാന്‍ ശരീരത്തെ സജ്ജമാക്കി സൂക്ഷിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് ഫലം.
ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച്, മാനസിക നില സുഖപൂര്‍ണമായി സൂക്ഷിക്കുന്ന രാസഘടകങ്ങളാണ് എന്‍ഡോര്‍ഫിനുകള്‍. ചിരിക്കുമ്പോള്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ശരീരത്തിന് നല്ല ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.
ഹൃദയധമനികളെ ഉത്തേജിപ്പിക്കാനും അതുവഴി രക്തചംക്രമണം വേഗത്തിലാക്കാനും ചിരിക്കു കഴിയുമെന്നാണ് പഠനഫലങ്ങള്‍. അത് ഹൃദയാഘാത സാധ്യത മാത്രമല്ല, ഹൃദയസംബന്ധമായ മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കും!
ശാരീരിക വ്യായാമത്തിനു പകരമാകില്ലെങ്കിലും, നന്നായി ചിരിക്കുമ്പോല്‍ ശരീരത്തില്‍ കൂടുതല്‍ കലോറി  ഉപയോഗിക്കപ്പെടുമത്രേ! ദിവസവും പത്തു മിനിട്ട് മുതല്‍ 15 മിനിട്ട് വരെ ചിരിക്കുന്നവരുടെ ശരീരത്തില്‍ 40 കലോറി എരിഞ്ഞുതീരുമെന്നാണ് ഒരു കൗതുകപഠനം.
ഏതു കാര്യത്തിനും ലളിതവും ഫണ്ണിയുമായ ഒരു വശം കാണും. അതു കണ്ടെത്തുക. ദേഷ്യവും സംഘര്‍ഷവും കുറയ്ക്കാന്‍ മാത്രമല്ല, ഏതു പ്രശ്‌നത്തെയും കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും  ഇത് സഹായിക്കും. ഇനി, ഇതിനേക്കാളെല്ലാം വലിയൊരു പോസിറ്റീവ് സംഭവമുണ്ട്: ചിരി, ഹൃദയബന്ധങ്ങളെ ദൃഢമാക്കും!

Readers Comment

Add a Comment