Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:59 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാൻസറിനെ നമ്മുടെ സമൂഹം വളരെ ഭീതിയോടെയാണ് കാണുന്നത്. എന്നാൽ അത്രമാത്രം ഭയക്കേണ്ട രോഗമല്ലകാൻസർ.സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽപ്പോലുംരോഗകാരണങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും ശരിയായ അവബോധമില്ല  എന്നുള്ളതാണ് പ്രശ്നം. നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാൻസറുകളെയും ഭയക്കേണ്ട ആവശ്യമില്ല.

എന്തുകൊണ്ടെന്നാൽനമുക്ക്അവയെപ്രതിരോധിക്കുവാനും,നേരത്തെയുള്ള രോഗനിർണയത്തിലൂടയും ശരിയായ ചികിത്സ വഴിയും ഭേദപ്പെടുത്തുവാനും സാധിക്കും. സ്ഥിരമായി വ്യായാമം ചെയുക, കാൻസർ വരാതിരിക്കാനുള്ള കുത്തിവയ്‌പ്പുകൾ എടുക്കുക എന്നിവയിലൂടെയും ആഹാരക്രമത്തിലൂടെയും കാൻസറിനെ അകറ്റിനിർത്താം.

കാൻസറിന്റെ സൂചനകൾ

  1. ശരീരത്തിലുണ്ടാവുന്ന മുഴകൾ
  2. കരിയാൻ വൈകുന്ന വ്രണങ്ങൾ
  3. വായ്ക്കകത്തുണ്ടാകുന്ന വെളുത്ത പാട്, വ്രണങ്ങൾ, വിള്ളലുകൾ
  4. കട്ടിയായ ആഹാരം കഴിക്കാനുള്ള ബുട്ടിമുട്ട്
  5. സ്വരത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ
  6. വിട്ടുമാറാത്ത വരണ്ട ചുമ
  7. രക്തം കലർന്ന കഫം ചുമച്ചു തുപ്പുക
  8. കഠിനമായ വിളർച്ച

കാൻസർ വരാതിരിക്കാൻ

പുകയില മദ്യപാനം എന്നിവ പൂർണമായും വർജിക്കുക
ദന്തശുചിത്വം പാലിക്കുക
ഭക്ഷണത്തിൽ ഇലക്കറികളും പഴങ്ങളും സോയയും ഉൾപെടുത്തുക
കൊഴുപ്പ് കുറഞ്ഞതും നാരു കൂടിയതുമായ ആഹാര സാധനങ്ങൾ കൂടുതൽ കഴിക്കുക
ചുവന്ന മാംസത്തിന്റെ അളവ് കുറയ്ക്കുക 
ശരീരഭാരം അധികമാകാതെ സൂക്ഷിക്കുക
ലൈംഗിക ശുചിത്വം പാലിക്കുക
പൊരിച്ചതോ കരിച്ചതോ പുകച്ചതോ ആയ ഭക്ഷണങ്ങൾ വർജിക്കുക

Readers Comment

Add a Comment