Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമിതവണ്ണം നിയന്ത്രിക്കാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെ കഠിനമായി വ്യായാമം ശീലമാക്കിയവർ സൂക്ഷിക്കണം. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ദോഷമുണ്ടായേക്കാം. ശരീരത്തിന് വേണ്ടത്ര കലോറി ലഭിക്കാത്ത അവസ്ഥയിലെ കഠിനവ്യായാമമാണ് അസ്ഥികൾക്ക് ഭീഷണിയാകുന്നത്.
സ്ത്രീ പുരുഷഭേദമെന്യേ ഈ പ്രശ്നം കണ്ടുവരുന്നുണ്ടെങ്കിലും സ്ത്രീകൾക്കാണ് ഇത്തരം ഭീഷണി കൂടുതൽ നേരിടേണ്ടി വരുന്നത്. അതും ആർത്തവ വിരാമത്തിന് ശേഷം. കലോറി തീരെക്കുറഞ്ഞ ഭക്ഷണം കഴിച്ചിട്ട് ജിമ്മിൽ ദീർഘനേരം ചെലവഴിക്കും മുൻപ് ഒന്നോർക്കുക. അസ്ഥികളുടെ ആരോഗ്യം വേഗത്തിൽ ഇല്ലാതെയാകും. പ്രത്യേകിച്ചും സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസിന് സാദ്ധ്യത കൂടുതലായതിനാൽ. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നതാണ് സ്ത്രീകളുടെ അസ്ഥികൾ ദുർബലമാകാൻ കാരണം. ഈ ഘട്ടത്തിൽ മതിയായ കലോറിയുള്ള ആഹാരം കഴിച്ചു മാത്രമേ വ്യായാമം ചെയ്യാവൂ.
വെയ്റ്റ് ട്രയിനിങ്ങ് എക്സർസൈസുകൾ ചെയ്യുന്നവർ തങ്ങളുടെ ശരീരസ്ഥിതിക്കനുസരിച്ചുള്ള വെയ്റ്റ് വേണം സ്വീകരിക്കാൻ. പ്രത്യേകിച്ചും 40 വയസ്സു കഴിഞ്ഞവർ. മുട്ടുവേദന, സന്ധി വേദന എന്നിവ ഉള്ളവർ കഠിനവ്യായാമങ്ങൾ ഒഴിവാക്കണം. നടത്തം,യോഗ എന്നിവ ഇവർക്ക് അനുയോജ്യമായ വ്യായാമമാണ്.
23.4°C







