Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ലോകമെമ്പാടും സി.ഒ.പി.ഡി ദിനമായി ആചരിക്കുന്നു.  ഒൻപതിൽ  ഒരാൾക്ക് വീതം കാണപ്പെടുന്ന  ശ്വാസകോശ രോഗമാണ് സി.ഒ.പി.ഡി. വിട്ടുമാറാത്ത ചുമ, അമിതമായ കഫക്കെട്ട്, ശ്വാസംമുട്ടൽ, കുറുങ്ങൽ, നിരന്തരമായ ശ്വാസകോശ അണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 2012ൽ 3 മില്യൺ ആൾക്കാരാണ് സി.ഒ.പി.ഡി കാരണം മരണമടഞ്ഞത്.

സി.ഒ.പി.ഡി ചെറിയ ശ്വാസനാളങ്ങളെയും ആൽവിയോളികളെയും (ശ്വസോച്ഛ്വാസം നടക്കുന്ന ചെറിയ അറകൾ) ആണ് പ്രധാനമായുംബാധി​ക്കുന്നത്. പുകവലിയാണ് പ്രഥമ കാരണം. അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, പുകയടുപ്പ് ഉപയോഗം, ചില ജനിതക ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ. ഇവ ശ്വാസനാളങ്ങളുടെ വളർച്ചയെ കുറയ്ക്കുകയും, ശ്വാസനാളങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുകയും അവയുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു .സി.ഒ.പി.ഡി  എംപസീമ  എന്നും ക്രോണിക് ബ്രോങ്കൈറ്റിസ്  എന്നും രണ്ട് തരങ്ങൾ ഉണ്ട്.പൾമിനറി ഫങ്ഷൻ ടെസ്റ്റിലൂടെ സി. ഒ.പി. ഡി  കണ്ടുപിടിക്കാനാവും. ഇന്ന് ടാർഗറ്റെട് തെറാപ്പിയുടെ യുഗമാണ്. അതിനാൽ നമുക്ക് ശ്വാസകോശത്തിലേക്ക് മാത്രമായി മരുന്ന് കൊടുക്കാൻ സാധിക്കും.

ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ മറ്റവയവങ്ങളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ വലിയ ക്രമത്തിൽ കുറയ്ക്കാം. ആസ്‌ത്‌മാ ചികിത്സാരീതിയിൽ നിന്ന് വ്യത്യസ്തമാണ് COPD ചികിത്സ. മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ കൂടെ തന്നെ പുകവലിയും മദ്യപാനവും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി ശ്വാസകോശ വ്യായാമം ചെയ്യുന്നതിലൂടെ അസുഖം വർദ്ധിക്കുന്നത് തടയാം. അണുബാധ ഒകൃത്യമായ മരുന്ന് ഉപയോഗിക്കുന്നതിലൂടെഅസുഖം മൂർച്ഛിക്കാതെ നമുക്ക് ശ്രദ്ധിക്കാം. 

Readers Comment

Add a Comment