Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെ ഭീതിയിലാഴ്ത്തുന്ന വൈറസാണ് എബോള. മറ്റ് വൈറസിനെ അപേക്ഷിച്ച് എബോള വൈറസ് ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എബോള വൈറസിനെ സൂക്ഷിക്കണം.

എന്താണ് എബോള ?

എബോള വൈറസ് രോഗം അഥവാ എബോള ഹീമോർഹാജിക് മനുഷ്യരിലും മറ്റു മൃഗങ്ങളിലും പടരുന്ന ഒരുതരം പനിയാണ്. സൗത്ത് സുഡാനിലെ നാസാരയിലും റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യാമ്പുകുയിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2014 മാർച്ച് 3 നാണ് എബോളയെ ഒരു രോഗമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് . 

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട , പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും.

രോഗകാരണം 

എബോള ബാധിച്ച് മരിച്ചവരുടെ രക്തത്തിൽ നിന്നും രോഗം പടരാം. എങ്കിലും മനുഷ്യരിൽ പ്രധാനമായും എബോള എത്തുന്നത് മൃഗങ്ങളിലൂടെയാണ് . കുരങ്ങ് , പന്നി ,വവ്വാൽ എന്നീ മൃഗങ്ങളുടെ ശരീരത്തിൽ എബോള വൈറസ് ഉണ്ടാകും ഇവരുടെ സ്പർശനത്തിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം . മലിനമായ ഭക്ഷ്യവസ്തുക്കൾ , വെള്ളം , വായു എന്നിങ്ങനെ പലരീതിയിലൂടെയും രോഗം പടരാം.

ചികിത്സ 

എബോള വൈറസ് ബാധിതർ രോഗംഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. 25% മുതൽ 90% വരെയാണ് മരണസാധ്യത .

പ്രതിരോധം

വൈറസ് നമ്മുടെ ശരീരത്തിൽ കയറാതെ നോക്കുക എന്നതാണ് പ്രധാനം. മരുന്നുകളും, ഓറൽ റീഹൈഡ്രേഷൻ ചികിത്സയും ഉപയോഗിച്ച് തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കാവുന്നതാണ് . ശരിയായി പാചകം ചെയ്ത മാംസം ഭക്ഷിച്ചും, ശുദ്ധമായ വെള്ളം മാത്രം കുടിച്ചും ഒരുപരിധി വരെ രോഗം തടയാം. രോഗബാധിതരെ മറ്റുള്ളവരിൽ നിന്നും മാറ്റി പാർപ്പിക്കുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കും.

Readers Comment

Add a Comment