Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരത്തിലെ വലുതും സങ്കീർണവുമായ സന്ധികളിലൊന്നാണ് കാൽമുട്ടിലെ സന്ധി. ഓടുമ്പോഴും നടക്കുമ്പോഴും പടവുകൾ കയറുമ്പോഴുമെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകൾ താങ്ങേണ്ടിവരും. ഇതു മുട്ടിനെ അപകടത്തിലാക്കാം. പൊണ്ണത്തടിയാണ് മുട്ടിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഘടകങ്ങളിലൊന്ന്.

ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരിപോലെയുള്ള ഒരു സന്ധിയാണ് കാൽമുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മിൽ സന്ധിക്കുന്നു. ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കുമുകളിൽ കമാനംപോലെ നിൽക്കുന്നു. സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാർദ്ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോൾ അസ്ഥികൾ തമ്മിലുള്ള ഘർഷണം ഒഴിവാക്കാൻ സഹായിക്കുന്നത് തരുണാസ്ഥിയാണ്. തരുണാസ്ഥിയിൽ തേയ്മാനം സംഭവിക്കുന്നത് വേദനയ്ക്കിടയാക്കും.മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം ആണ് വേദനയ്ക്കിടയാക്കുന്ന കാരണം. പ്രായമാകുമ്പോൾ സ്വാഭാവികമായി തേയ്മാനമുണ്ടാകാറുണ്ട്. അമിതഭാരം ചുമക്കുക,​ കായികാദ്ധ്വാനം തുടങ്ങിയവയും ഇതിന് കാരണമായി തീരും. മുട്ടുവേദനയ്ക്കിടയാക്കുന്ന മറ്റൊരു കാരണം പരിക്കുകളാണ്. കായികതാരങ്ങളിൽ പരിക്കേൽക്കാനുള്ള സാധ്യത കൂടും. കൂടുതൽ നേരം നിൽക്കുക, തുടർച്ചയായി ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, പടികൾ കയറുക, തുടർച്ചയായി നടക്കുക ഇവ മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.പുരുഷന്മാരിലും സ്ത്രീകളിലും മുട്ടവേദന ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകൾ‌ക്കാ
ണ് സാധ്യത കൂടുതതൽ

ശരീരഭാരം ക്രമീകരിക്കുന്നതിലൂടെ മുട്ടുവേദനയിൽ നിന്ന് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ഉണ്ടാകണം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഞവര, എള്ള്, പച്ചച്ചീര, കാരറ്റ്, മുരിങ്ങയ്ക്ക, മുരിങ്ങയില, ചേമ്പ്, ചേന, കാച്ചിൽ, മുതിര, വെണ്ട, മത്തൻ, പാടമാറ്റിയ പാൽവിഭവങ്ങൾ ഇവ ഗുണം ചെയ്യും. ഫാസ്റ്റ്ഫുഡ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കഴിവതും ഒഴിവാക്കുക. വ്യായാമം അമിതമായി ചെയ്യുന്നത് നന്നല്ല. ലഘുവ്യായാമങ്ങൾ ചെയ്യുക. നടത്തം, യോ​ഗ തുടങ്ങിയവ മുട്ടുവേദനയ്ക്ക് പരിഹാരം നൽകുന്ന വ്യായാമങ്ങളാണ്.

Readers Comment

Add a Comment