Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂത്രാശയപ്രശ്നങ്ങൾ കൂടി വരുന്നുണ്ട്. മുതിർന്നവരിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. മുതിർന്നവരിൽ ​​സാധാരണ കാണാറുള്ള മൂത്രാശയ പ്രശ്നങ്ങൾ കൂടുതൽ തവണ മൂത്രം പോവുക, മൂത്രം ഒഴിച്ചുതുടങ്ങാനുള്ള താമസം, മേൽപ്പറഞ്ഞ മൂത്രാശയ പ്രശ്നങ്ങളുടെ കാരണങ്ങൾ, പ്രോസ്റ്റേറ്റ് വീക്കം, മൂത്രനാളി അഥവാ യുറിത്രയിലെ വിവിധ ഭാഗങ്ങളിലെ തടസങ്ങൾ, സ്‌ത്രീകളിലെ സിസ്റ്റോസീൽ, മൂത്രാശയത്തിന്റെ അനിയന്ത്രിതമായ സങ്കോചങ്ങൾ, മൂത്രാശയത്തിന്റെ മാംസപേശിയുടെ തളർച്ച, മൂത്രാശയ രോഗാണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധ,  പ്രോസ്റ്റേറ്റ് കാൻസർ, മൂത്രാശയ കാൻസർ,മൂത്രാശയത്തിലെ കല്ല്, ഇന്റർ സ്റ്റീഷ്യൽസിസ്റ്റൈററ്റിസ് ഇവയാണ്. നാഡീസംബന്ധിയായ പ്രശ്നങ്ങൾ , നട്ടെല്ലിനുള്ള ക്ഷതം മുതലായ സാഹചര്യങ്ങളിൽ മൂത്രനിയന്ത്രണ മാംസപേശിയുടെ സങ്കോചം മൂത്രതടസം ഉണ്ടാകുന്നു. അടിവയറ്റിലെ മുഴകൾ സ്ത്രീകളിൽ മൂത്രതടസം ഉണ്ടാക്കാം. ഓവർ ആക്ടീവ് ബ്ളാഡർ മൂലവും മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാകും.

അനിയന്ത്രിതമായ പ്രമേഹം മൂലം ഡയബറ്റിക് സിസ്റ്റോപതി മൂത്രാശയത്തിന്റെ മാംസപേശികളിൽ തളർച്ച ഉണ്ടാക്കുന്നു. ഇതുമൂലം മൂത്രം കെട്ടിനിൽക്കുന്നു.മലബന്ധം മൂലം മലം കെട്ടിനിൽക്കുന്നത് മൂത്രതടസം ഉണ്ടാക്കാം. മൂത്രതടസ്സം ഉണ്ടായാൽ അതിനെ നിസ്സാരമായി കാണരുത്.  കാരണം പലരോ​ഗങ്ങളുടെയും മുന്നോടിയായി ഇത് വരാം.

Readers Comment

Add a Comment