Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം: വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് വിദഗ്ദ്ധ തനതുചികിത്സാ സൗകര്യവുമായി കടപ്പാക്കട അനൂപ് മെഡിക്കല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 16,17 തീയതികളില്‍ നടക്കും. രണ്ടു ദിവസവും രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കേളേജ് മുന്‍ വകുപ്പ് അധ്യക്ഷനും റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം മുന്‍ മേധാവിയുമായ ഡോ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ വിവിധ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ പരിശോധനകള്‍ക്കും ചികിത്സയ്ക്കും സൗകര്യമുണ്ടാകും.
ആസ്ത്മ ഉള്‍പ്പെടെ ശ്വസന സംബന്ധമായ അലര്‍ജി രോഗങ്ങള്‍, അലര്‍ജി കാരണമുള്ള ത്വക് രോഗങ്ങള്‍, സോറിയാസിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, എക്‌സിമ, വിട്ടുമാറാത്ത നടുവേദന, കഴുത്തുവേദന, മൈഗ്രേന്‍ ഉള്‍പ്പെടെ വിട്ടുമാറാത്ത തലവേദനകള്‍, താരനും മുടികൊഴിച്ചിലും ഉള്‍പ്പെടെ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നാഡീ തകരാറുകള്‍, പ്രമേഹവും അനുബന്ധ പ്രശ്‌നങ്ങളും, ഹൃദ്രോഗം, പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ മലാശയ രോഗങ്ങള്‍, സിറോസിസ് ഉള്‍പ്പെടെ കരള്‍ രോഗങ്ങള്‍, വൃക്ക തകരാറുകള്‍, മൂത്രാശയ തകരാറുകള്‍, സ്ത്രീ- പുരുഷ വന്ധ്യത എന്നിവയ്ക്കു പുറമെ, എല്ലാ പ്രായവിഭാഗങ്ങളിലും ഉള്ളവര്‍ക്ക് അസ്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ക്യാമ്പില്‍ ചികിത്സാ സൗകര്യം ലഭിക്കും.
രജിസ്‌ട്രേഷനും ഡേക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമായ ക്യാമ്പില്‍ തുടര്‍ചികിത്സകള്‍ വേണ്ടിവരുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പക്കേജുകളും ലഭ്യമായിരിക്കും. സൗജന്യ രജിസ്‌ട്രേഷന് 85477 05000, 0474 2764893 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
23.71°C







