Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടങ്ങളിൽ ഒന്നാണ് ഗർഭകാലം . എന്നിരുന്നാലും, സുഖകരമായ ഗർഭധാരണവും പ്രസവവും എല്ലാവർക്കും ഉണ്ടായിരിക്കില്ല, ഈ വിഷമഘട്ടത്തിൽ ഒരു സ്ത്രീയെ ബാധിക്കുന്ന നിരവധി ആരോഗ്യ സാഹചര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗർഭകാല പ്രമേഹം . ഗർഭകാലപ്രമേഹവുമായി ബന്ധപ്പെട്ട മിക്ക ലക്ഷണങ്ങളും വളരെ സാധാരണമാണ്. മിക്ക ഗർഭിണികളിലും ഇത് കാണപ്പെടുന്നു. ക്ഷീണം, വർദ്ധിച്ചുവരുന്ന ദാഹം, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും , അമ്മയെയും കുഞ്ഞിനേയും അപകടത്തിലാക്കാനും സാധ്യതയുണ്ട് . ലക്ഷണങ്ങൾ വളരെ വ്യക്തമല്ലാത്തതിനാൽ, ഗർഭാവസ്ഥയിൽ പ്രമേഹ രോഗനിർണയം എന്നത് വളരെ പ്രധാനമാണ് . ഗർഭിണിയായ മാതാവിന്റെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കണ്ടാൽ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതത്വം ഉറപ്പാക്കാനായി നിരവധി ടെസ്റ്റുകൾ നടത്താറുണ്ട്.
ഗർഭകാല പ്രമേഹം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കുഞ്ഞിന് ഭാരക്കൂടുതൽ ഉണ്ടാക്കുക , പ്രസവം നേരത്തേയാകുക തുടങ്ങിയവയാണ് .അമ്മയുടെ ശരീരത്തിലെ ഉയർന്ന ഗ്ലൂക്കോസ് കാരണം, കുഞ്ഞിന്റെ ശരീരം അത് ആഗിരണം ചെയ്യുകയും ഭാരം കൂടുകയും ചെയ്യുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് പിന്നീടുള്ള ജീവിതത്തിൽ അമിതഭാരം ഉണ്ടാകാനിടയുണ്ട്. പലപ്പോഴും, പ്രമേഹത്തിന്റെ കുടുംബ ചരിത്രമുള്ള സ്ത്രീകളിലാണ് ഗർഭകാല പ്രമേഹം രൂപം കൊള്ളുന്നത്. ഗർഭധാരണത്തിൽ ഈ രോഗം കണ്ടെത്തിയ സ്ത്രീകൾ ഭാവിയിൽ പ്രമേഹരോഗബാധിതരാകാൻ സാധ്യതയുണ്ട്.ഗർഭിണിയാണെന്ന് അറിയുമ്പോൾ തന്നെ പ്രത്യേക ശ്രദ്ധ നൽകുകയും കൃത്യമായ പരിശോധനകൾ നടത്തുകയും ചെയ്യുക .ആരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത ശൈലിയും ഗർഭകാല പ്രമേഹത്തിൽ നിന്നും രക്ഷ നൽകും
23.67°C







