Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:59 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ സ്വയം ഇല്ലാതാവുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിക്കുന്നതിനെയാണ് ഗർഭഛിദ്രം എന്ന് പറയുന്നത്.അബോര്‍ഷന്‍ എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ ഒരു കാര്യമാണ്. ഭൂരിഭാഗം സ്ട്രീകളെയും ഈ ഒരവസ്ഥ   മാനസികമായും ശാരീരികമായും പ്രശ്‌നത്തിലാക്കുന്നു . ഗർഭഛിദ്രം പല രീതിയിൽ നടക്കാറുണ്ട്. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗർഭഛിദ്രത്തെ ചികിത്സാപരമായ ഗർഭഛിദ്രം എന്നും, മറ്റ് കാരണങ്ങൾ കൊണ്ട് നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗർഭഛിദ്രം എന്നും പറയുന്നു. ബലാത്സംഗത്തിലൂടെ അല്ലെങ്കിൽ ലൈംഗികചൂഷണത്തിലൂടെ നടക്കുന്നതും ഗർഭനിരോധന മാർഗങ്ങളുടെ പരാജയം മൂലം സംഭവിക്കുന്ന ഗർഭധാരണവും പലപ്പോഴും ഗർഭഛിദ്രത്തിന് വിധേയമാകാറുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ശാരീരികമായും മാനസികമായും ഒരിക്കലും ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കാത്ത അംഗവൈകല്യങ്ങള്‍ കണ്ടെത്തുന്ന അവസ്ഥയിലും  അബോര്‍ഷന്‍ നടത്താറുണ്ട്. സാധാരണയായി ഗർഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രീയയെ സൂചിപ്പിക്കുമ്പോൾ, പ്രകൃതിപരമായി സ്വയം സംഭവിക്കുന്ന ഗർഭഛിദ്രങ്ങൾ  'ഗർഭമലസൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗർഭപാത്രം, ഇടുപ്പെല്ല് തുടങ്ങിയവയുടെ വളർച്ച പൂർത്തിയാകാത്ത കൗമാര പ്രായത്തിലെ ഗർഭധാരണം പെൺകുട്ടിയുടെ ജീവനെ വരെ ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലും ഗർഭഛിദ്രം ആരോഗ്യ വിദഗ്ദ്ധർ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അബോർഷൻ മൂലം അപകടാവസ്ഥയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് അബോര്‍ഷന്‍ .


സ്വാഭാവികമായി സംഭവിക്കുന്ന അബോര്‍ഷന്‍ എന്നത് സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ 20 ആഴ്ചകള്‍ക്ക് മുമ്പ് സംഭവിക്കുന്നു. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. പ്രായം, മുന്‍പുണ്ടായ അബോര്‍ഷന്‍, ഐവിഎഫ് എന്നിവയെല്ലാം അബോര്‍ഷന്‍ കാരണങ്ങളില്‍ ചിലതാണ്. ഒരു മെഡിക്കല്‍ അബോര്‍ഷന്‍  ചെയ്യുമ്പോള്‍ ഗര്‍ഭാശയത്തില്‍ നിന്ന് ഭ്രൂണത്തെ പൂര്‍ണമായും നീക്കുന്നത്  ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആയിരിക്കും. എന്നാൽ  അബോര്‍ഷന്‍ ടാബ്ലറ്റുകള്‍ ഉപയോഗിക്കുമ്പോഴോ ഗർഭമലസൽ  ഉണ്ടാകുമ്പോഴോ  അവിടെ  ഒരു ഡോക്ടറുടെ മേൽനോട്ടം ഉണ്ടാവില്ല. ഈ അവസരത്തിൽ നിങ്ങളുടെ ഭ്രൂണം  പൂര്‍ണമായും ഗർഭപാത്രത്തിൽ നിന്നും  പുറന്തള്ളിയോ ഇല്ലയോ എന്ന കാര്യം അറിയാതെ പോകുന്നു. ഇത് പൂര്‍ണമായും പുറത്തേക്ക് പോയില്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളില്‍ പൂര്‍ണമായ രീതിയില്‍ അബോര്‍ഷന്‍ നടന്നിട്ടില്ല എന്നതാണ്. പൂര്‍ണമായും അബോര്‍ഷന്‍ നടക്കാതെ വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നത് തുടരേയുള്ള അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു.


ഇതോടു കൂടി  നീണ്ടു നില്‍ക്കുന്ന രക്തസ്രാവവും ഉണ്ടാവുകയും ഈ രക്തസ്രാവം  ആര്‍ത്തവ രക്തത്തേക്കാള്‍ കഠിനമോ ക്ലോട്ടുകളോട് കൂടിയതോ ആയിരിക്കും. മൂന്നാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, രക്തസ്രാവം ഒട്ടും കുറയാതെ മുന്നോട്ട് പോവുന്നത്, മലബന്ധം, വയറില്‍ തൊടുമ്പോള്‍ വേദന അനുഭവപ്പെടുന്നത്, പിന്‍ഭാഗം, പെരിനിയം, സ്വകാര്യഭാഗം എന്നിവിടങ്ങളില്‍ അതികഠിനമായ വേദന എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍.
ഇത് ഗർഭപാത്രത്തിൽ അണുബാധയ്ക്കു കാരണമാകുകയും തുടർന്ന് വിട്ടുമാറാതെ നില്‍ക്കുന്ന പനി, വിറയല്‍, സെര്‍വിക്‌സിനുണ്ടാവുന്ന ക്ഷതം, ഗര്‍ഭാശയ ഭിത്തിയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, എന്നിവ ഉണ്ടാവുകയും  നിങ്ങളുടെ ജീവന് തന്നെ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.


ഗര്‍ഭഛിദ്രത്തിനു  ശേഷം കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുമായി സംസാരിച്ച് കൃത്യസമയത്ത് നടത്തുന്ന ചെക്കപ്പില്‍ നിങ്ങള്‍ക്ക് അബോര്‍ഷന്‍ പൂര്‍ണമായും നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി അള്‍ട്രാസൗണ്ട് സ്‌കാനിംങ് നടത്തുക എന്നതാണ് സ്വീകരിക്കുന്ന സാധാരണയായുള്ള മാര്‍ഗ്ഗം. അപൂര്‍ണമായ അബോര്‍ഷന്‍ ആണ് നടന്നിട്ടുള്ളതെങ്കില്‍ അത് സ്കാനിങ്ങിലൂടെ  മനസ്സിലാക്കാന്‍ സാധിക്കുന്നു.  ഇത് ഉറപ്പിച്ചതിന് ശേഷം പിന്നീട് അണുബാധ ഉണ്ടാവാതിരിക്കുന്നതിനുള്ള നടപടികള്‍ ഡോക്ടറുമായി ആലോചിച്ച് കൈക്കൊള്ളേണ്ടതാണ്. ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കരുത്. ആവശ്യമായ മെഡിക്കല്‍ ഉപദേശം ഉടനേ തന്നെ സ്വീകരിക്കുന്നതിനു ഒരു മടിയും  കാണിക്കേണ്ടതില്ല.

Readers Comment

Add a Comment