Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:56 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദക്ഷിണ കേരളാ മഹായിടവകയുടെ കീഴിലുള്ള കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ്. മെഡിക്കൽ വിദ്യാർത്ഥിനികളുടെ മെസ്സിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഹോസ്റ്റൽ പ്രവർത്തനം നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. മാത്രമല്ല  ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോ​ഗ്യവിഭാ​ഗം കണ്ടെത്തുകയുണ്ടായി. 

ദക്ഷിണ കേരളാ മഹായിടവക അധ്യക്ഷൻ ധർമ്മരാജ് റസാലത്തിനെതിരെ പതിനാറോളം ക്രിമിനൽ കേസുകളുണ്ട്. കോഴയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലാണ്  പ്രതിയായിരിക്കുന്നത്. ഇത്തരത്തിലുള്ള പണം സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കോ , വിദ്യാർത്ഥികൾക്ക് വൃത്തിയുള്ള ഭക്ഷണം കൊടുക്കുന്നതിനോ പോലും വിനിയോഗിക്കുന്നില്ല എന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഒരു മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതാണെങ്കിൽ പുറമെയുള്ള ഹോട്ടലുകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാനേ ഉള്ളൂ 

Readers Comment

Add a Comment